ബംഗളൂരു: കേരള ആർ.ടി.സിയുടെ സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്. കോട്ടയത്തുനിന്ന് തൃശൂർ-നിലമ്പൂർ വഴി ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരുവിന് 30 കിലോമീറ്റർ അകലെ നഞ്ചൻകോടിന് സമീപം ദേശീയ പാതയിൽ ഡിവൈഡറിൽ തട്ടി തലകീഴായി മറിയുകയായിരുന്നു.
പുലർച്ച നാലുമണിയോടെയാണ് അപകടം. ബസ്ജീവനക്കാരായ കെ.കെ. ജുബിൻ, അനസ്, യാത്രക്കാരായ നിലമ്പൂർ സ്വദേശികളായ മുഹമ്മദ് യാസീൻ (26), ആൻമരിയ (25), താഹിർ, മലപ്പുറം സ്വദേശി ബിനിജോൺ, രാജേഷ് എന്നിവർക്കാണ് പരിക്ക്.
പരിക്കേറ്റവരെ നഞ്ചൻകോടിലെ ആശുപത്രികളിലേക്ക് മാറ്റി. രാജേഷ്, ബിനി ജോൺ എന്നിവരെ പിന്നീട് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികളടക്കം 37 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അതേസമയം, യാത്രക്കാരുടെ സാധനങ്ങൾ കവർച്ച ചെയ്യപ്പെട്ടുവെന്ന് പ്രചാരണം നടന്നിരുന്നെങ്കിലും അത് തെറ്റാണെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.