വഖഫ് ബിൽ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ

വഖഫ് ബിൽ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ

കൊ​ച്ചി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സി​റോ മ​ല​ബാ​ർ സ​ഭ. എ​ന്നാ​ലി​ത് ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക്കോ മു​ന്ന​ണി​ക്കോ ഉ​ള്ള പി​ന്തു​ണ​യാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും മു​ന​മ്പം ജ​ന​ത​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന കാ​ര്യ​മാ​ണ് ബി​ൽ പാ​സാ​യ​തെ​ന്നും സ​ഭാ വ​ക്താ​വ് ഫാ. ​ആ​ൻ​റ​ണി വ​ട​ക്കേ​ക്ക​ര വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മ​ഭേ​ദ​ഗ​തി​ക്ക്​ തീ​രു​മാ​ന​മെ​ടു​ത്ത​ത് ജ​ന​ങ്ങ​ളു​ടെ വേ​ദ​ന മ​ന​സ്സി​ലാ​ക്കി​യാ​ണ്.

അ​തി​നെ സ​ഭ അ​നു​കൂ​ലി​ക്കു​ക​യും സ്വാ​ഗ​തം ചെ​യ്യു​ക​യു​മാ​ണ്. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​ത​യോ​ടെ​യു​ള്ള നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ഏ​തെ​ങ്കി​ലും മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ നി​യ​മ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​ക്ക് എ​തി​രാ​യാ​ൽ അ​ത് ഭേ​ദ​ഗ​തി ചെ​യ്യ​ണം. മു​സ്​​ലിം സ​മു​ദാ​യ​ത്തി​നോ സ്വ​ത്ത് വ​ഖ​ഫ് ചെ​യ്യു​ന്ന​തി​നോ സ​ഭ എ​തി​ര​ല്ലെ​ന്നും ആ​ൻ​റ​ണി വ​ട​ക്കേ​ക്ക​ര കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ​ജ്​​റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം 

കൊ​ച്ചി: മാ​ർ​പാ​പ്പ​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് തീ​ർ​ഥാ​ട​നം ന​ട​ത്തി​യ തീ​ർ​ഥാ​ട​ക​രെ​യും വൈ​ദി​ക​രെ​യും ആ​ക്ര​മി​ച്ച ബ​ജ്​​റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​റോ മ​ല​ബാ​ർ സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ നീ​തി​പൂ​ർ​വ​ക​മാ​യി ഇ​ട​പെ​ട്ട്​ കു​റ്റ​ക്കാ​ർ​ക്ക് ക​ർ​ശ​ന ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും സഭ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Syro Malabar Church welcomes Waqf Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.