കോഴിക്കോട്: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെ കേരളീയ മുസ്‌ലിം സമൂഹത്തിന് അതിൻെറ പ്രമുഖനായ നേതാക്കളിലൊരാളെയാണ് നഷ്ടമായതെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി. ആരിഫലി അനുശോചിച്ചു.
കേരളീയ സമൂഹത്തിൽ പരക്കെ അംഗീകരിക്കപ്പെട്ട നിഷ്കളങ്കനും വിനയാന്വിതവുമായ വ്യക്തിത്വത്തിന്റെ ഉടമയായ ഹൈദരലി തങ്ങൾ, മാനവികതയുടെയും സാഹോദര്യത്തിന്റെയും ചൂണ്ടുപലകയായിരുന്നു. മതങ്ങൾക്കിടയിലുള്ള സൗഹാർദ്ദത്തിന് ആത്മാർത്ഥമായി പ്രതിജ്ഞയെടുക്കുകയും മുസ്‌ലിം സമുദായത്തിനിടയിൽ അന്തസ്സിന്റെ പ്രതീകമായി നിലകൊള്ളുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ നേതൃത്വം കേരളത്തിൽ മാത്രം ഒതുങ്ങി നിന്നില്ല, അത് രാജ്യമെമ്പാടും അംഗീകരിക്കപ്പെട്ടു. ബഹുസ്വര സമൂഹത്തിൽ ഒരു സമുദായത്തിൻെറ സമാധാനപരമായ സഹവർത്തിത്വം പരക്കെ ചർച്ച ചെയ്യുന്ന കാലഘട്ടത്തിൽ, അദ്ദേഹത്തിന്റെ അനുകരണീയമായ നേതൃത്വം ആത്മാർത്ഥമായി ആവശ്യമായിരുന്ന സമയത്താണ് ഒരു വലിയ ശൂന്യത സൃഷ്ടിച്ച് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ മുസ്‌ലിം സമുദായത്തിനും പൊതുസമൂഹത്തിനും ജനകീയനായ നേതാവിനെയാണ് നഷ്ടമായത്.
അദ്ദേഹം എൻെറ അടുത്ത സുഹൃത്തും മികച്ച വഴികാട്ടിയുമായിരുന്നു. അങ്ങനെയുള്ള ഒരു വ്യക്തിത്വത്തിന്റെ വേർപാടിൻെറ ശൂന്യത നികത്താൻ അല്ലാഹു നമ്മെ സഹായിക്കട്ടെ! -ടി. ആരിഫലി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.