ചെന്നൈ: രണ്ടുതവണ കാടുകടത്തലിന് വിധേയനായ അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. കേരള വനംവകുപ്പ് പിടികൂടി കാടുകടത്തിയ അരിക്കൊമ്പനെ കമ്പം തേനിയിൽ ജനവാസ മേഖലയിൽ ശല്യമുണ്ടാക്കിയതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പ് പിടികൂടി തിരുനൽവേലി ജില്ലയിലെ ടൈഗർ റിസർവ് വനത്തിലേക്ക് മാറ്റിയിരുന്നു. അരിക്കൊമ്പന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി എന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് മുണ്ടുതുറൈ കടുവാ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പന്‍റെ പുതിയ ചിത്രം തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടിരുന്നു. ഇതോടെ, ആന ക്ഷീണിതനാണെന്നും ചെങ്കുത്തായ മലനിരകളുള്ള മേഖലയിൽ തുറന്നുവിട്ട് പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് മൃഗസ്നേഹികൾ രംഗത്തുവന്നിരുന്നു.
അരിക്കൊമ്പനെ കേരളത്തിലെ മതികെട്ടാൻ ദേശീയോദ്യാനത്തിൽ എത്തിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി നേരത്തെ മദ്രാസ് ഹൈകോടതിയുടെ ഫോറസ്റ്റ് ബെഞ്ച് തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.