താനൂർ കസ്റ്റഡി മരണം: കുറ്റം ചെയ്തവർക്ക് ശിക്ഷ ഉറപ്പ് -മന്ത്രി

മലപ്പുറം: താമിർ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തവർക്ക് ശിക്ഷ ഉറപ്പാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മലപ്പുറത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊലീസിൽ ഇത്തരം നടപടികൾ അനുവദിക്കാൻ കഴിയില്ല. തെളിവുകളെല്ലാം അന്വേഷണസംഘം വിലയിരുത്തട്ടെ.

ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. സംഭവത്തിൽ സർക്കാർ നല്ല നിലപാട് എടുത്തു. സി.ബി.ഐക്ക് വളരെ വേഗം കേസ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Tanur Custodial Death: Punishment guaranteed to those who committed the crime - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.