താനൂർ കസ്റ്റഡി കൊലപാതകം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും

മ​ല​പ്പു​റം: താ​നൂ​ർ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട നാ​ല്​ പൊ​ലീ​സ്​ ഉ​​ദ്യോ​ഗ​സ്ഥ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ മ​ഞ്ചേ​രി ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി​യാ​ണ്​ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക. അ​ഡ്വ. ശ്രീ​ധ​ര​ൻ നാ​യ​രാ​ണ്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ഹാ​ജ​രാ​കു​ന്ന​തെ​ന്നാ​ണ്​ വി​വ​രം.

സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​നാ​ണ്​ ഒ​ന്നാം​പ്ര​തി താ​നൂ​ര്‍ സ്റ്റേ​ഷ​നി​ലെ എ​സ്‌.​സി.​പി.​ഒ ജി​നേ​ഷ്, ര​ണ്ടാം പ്ര​തി പ​ര​പ്പ​ന​ങ്ങാ​ടി സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ ആ​ല്‍ബി​ന്‍ അ​ഗ​സ്റ്റി​ന്‍, മൂ​ന്നാം പ്ര​തി ക​ല്‍പ​ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ അ​ഭി​മ​ന്യൂ, നാ​ലാം പ്ര​തി തി​രൂ​ര​ങ്ങാ​ടി സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ വി​പി​ന്‍ എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ല കോ​ട​തി​യി​ലെ​ത്തി​യ​ത്. കേ​സ്​ ഉ​ട​ൻ സി.​ബി.​ഐ​ക്ക്​ കൈ​മാ​റ​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ്​ വി​വ​രം. അ​തേ​സ​മ​യം, പ്ര​തി​ക​ൾ ഒ​ളി​വി​ലാ​യ​തി​നാ​ൽ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്.

ആ​ഗ​സ്റ്റ്​ 26നാ​ണ് നാ​ല്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ചേ​ർ​ത്ത്​ ക്രൈം​ബ്രാ​ഞ്ച്​​ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്. കൊ​ല​പാ​ത​കം, അ​ന്യാ​യ ത​ട​ങ്ക​ൽ, ഭ​യ​പ്പെ​ടു​ത്തി കു​റ്റം സ​മ്മ​തി​പ്പി​ക്കാ​ൻ ത​ട​ഞ്ഞു​വെ​ക്കു​ക, ഭ​യ​പ്പെ​ടു​ത്തി മ​ർ​ദി​ച്ച് കു​റ്റം സ​മ്മ​തി​പ്പി​ക്ക​ല്‍, ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പ്പി​ക്ക​ല്‍, ആ​യു​ധം ഉ​പ​യോ​ഗി​ച്ച് മ​ര്‍ദി​ച്ച് ഗു​രു​ത​ര പ​രി​ക്ക് ഏ​ല്‍പ്പി​ക്ക​ല്‍, സം​ഘം ചേ​ര്‍ന്നു​ള്ള കു​റ്റ​കൃ​ത്യം തു​ട​ങ്ങി​യ ഗു​രു​ത​ര വ​കു​പ്പു​ക​ളാ​യി​രു​ന്നു പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ജൂ​ലൈ 31നാ​ണ്​ ല​ഹ​രി​കേ​സി​ൽ താ​മി​ർ ജി​ഫ്രി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​ഗ​സ്റ്റ്​ ഒ​ന്നി​ന്​ പു​ല​ർ​ച്ച ക​സ്റ്റ​ഡി​യി​ലി​രി​ക്കെ താ​മി​ർ ജി​​ഫ്രി മ​രി​ച്ചു. താ​മി​റി​ന് ​ക്രൂ​​​ര മ​ർ​ദ​ന​മേ​റ്റ​താ​യി ​പോ​സ്റ്റ്മാ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.

വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കേ​സ്​ ക്രൈം​ബ്രാ​ഞ്ച്​ ഏ​റ്റെ​ടു​ത്ത​ത്.

Tags:    
News Summary - Tanur custodial murder: The anticipatory bail application of the accused will be considered today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.