മേപ്പാടി: പ്രതിസന്ധി നേരിടുന്ന തേയില വ്യവസായം കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ പ്രതിസന്ധിയിൽ. തോട്ടം മേഖലയിലെ പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തിനുമേൽ കരിനിഴൽ വീണു.
ലോകം കോവിഡ് ഭീഷണിയുടെ നിഴലിലായതോടെ അന്താരാഷ്ട്ര വിപണിയിലും സ്ഥിതി നിരാശജനകമാണ്. ആഭ്യന്തരമായും കയറ്റുമതിരംഗത്തും ചായപ്പൊടി വിപണി വൻ പ്രതിസന്ധി നേരിടുകയാണ്. എന്നാൽ, നമ്മുടെ നാട്ടിൽ ഉപഭോക്താക്കൾ ഉയർന്ന വിലനൽകിയാണ് തേയില വാങ്ങുന്നത്. ചായക്കും വിലക്കുറവില്ല.
വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്ന വ്യവസായമാണ് തോട്ടം മേഖല. നിലവിലെ പ്രതിസന്ധിയുടെ ഭാരം പേറുന്നത് തൊഴിലാളികളാണ്. കൊളോണിയൽ കാലത്തെ ചൂഷണം ഇന്നും തുടരുന്നു. തൊഴിൽദിനങ്ങളുടെ എണ്ണം കുറക്കണമെന്ന നിർദേശം ഇതിനകം തന്നെ ഉടമകളുടെ ഭാഗത്തു നിന്നുണ്ടായി. അങ്ങനെ വന്നാൽ വരുമാന നഷ്ടം തൊഴിലാളി കുടുംബങ്ങളെ കഷ്ടത്തിലാക്കും. ഏറ്റവും കുറഞ്ഞ കൂലിക്ക് ജോലിചെയ്യുന്ന വിഭാഗമാണ് തോട്ടം തൊഴിലാളികൾ.
മറുഭാഗത്ത് ചെറുകിട തേയില കർഷകരും വൻ പ്രതിസന്ധിയിലാണ്. തമിഴ്നാട്ടിലെ ഫാക്ടറികളിലേക്ക് പച്ചത്തേയില വിൽപന നടത്തിയാണ് ചെറുകിട കർഷകർ പിടിച്ചുനിന്നിരുന്നത്. ലോക്ഡൗണും നിയന്ത്രണങ്ങളും വന്നതോടെ അതും മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.