തിരൂർക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കണ്ണൂർ കസാനക്കോട്ട റഹ്മത്തുല്ല അറക്കലിന്റെ ഭാര്യ മലപ്പുറം കൂട്ടിലങ്ങാടി ഗവ. യുപി സ്കൂൾ അധ്യാപിക എ.കെ. റഷീദ(45)യാണ് മരിച്ചത്. കടലുണ്ടിയിലെ പരേതനായ എ.കെ മൊയ്തീന്‍കോയയുടേയും എൻ.വി. ഖദീജയുടേയും മകളാണ്.
വ്യാഴാഴ്ച തിരൂർക്കാട് അങ്ങാടിയിലുണ്ടായ അപകടത്തിലാണ് റഷീദക്ക് പരിക്കേറ്റത്. തുടർന്ന് പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഖബറടക്കം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ച കഴിഞ്ഞ് തിരൂർക്കാട് സലഫി മസ്ജിദ് ഖബർസ്ഥാനിൽ.
റഷീദയും കുടുംബവും ഏറെക്കാലം കണ്ണൂരിലായിരുന്നു താമസം. ഒന്നര വർഷം മുമ്പാണ് മലപ്പുറം തിരൂർക്കാട് പുതിയ വീട് വെച്ച് താമസമാക്കിയത്. കണ്ണൂർ പാപ്പിനിശ്ശേരി അരോളി ഗവ. ഹൈസ്കൂൾ, കണ്ണൂർ ദീനൂൽ ഇസ്‍ലാം സഭ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം ജില്ലയിലെ തൂത ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
മക്കൾ: ലഹിൻ ഹംദാൻ (വിദ്യാർഥി, മദീന യൂണിവേഴ്സിറ്റി, സഊദി), അജ്ലാൻ (ബംഗളൂരു), റജ് വാൻ (പെരിന്തൽമണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസുടു വിദ്യാർഥി), ഫഹ്മാൻ (തിരൂർക്കാട് എ.എം ഹൈസ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർഥി). സഹോദരങ്ങൾ: ഹാജറ, ഫൗസിയ, സൗദ, നജ്മുദ്ധീൻ, തഹ്സീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.