കോഴിക്കോട്: സർവകലാശാലകളിലെ അധ്യാപക നിയമനത്തിൽ അട്ടിമറി ഇൻറർവ്യൂവിലാണെന്ന് റാങ്ക് പട്ടികയിൽനിന്ന് പുറത്തായവർ ആരോപിക്കുന്നു. കാലിക്കറ്റ്, കാലടി സർവകലാശാലകളിലെ അസി. പ്രഫസർ തസ്തികയിൽ നിയമനം ലഭിച്ചവരിൽ ഭൂരിപക്ഷത്തിനും ഭരണകക്ഷി ബന്ധമാണ് യോഗ്യതയെന്ന് ഇൻറർവ്യൂവിൽ പങ്കെടുത്തവർ പറയുന്നു.
കാലിക്കറ്റിൽ ഇൻറർവ്യു പ്രഹസനമായിരുന്നു. താൽപര്യമില്ലാത്തവരോട് ചോദ്യങ്ങളൊന്നും കാര്യമായുണ്ടായിരുന്നില്ല. 'നിങ്ങൾക്ക് ഒരു ജോലിയുണ്ടല്ലേ, പിന്നെ എന്തിനാണ് ഇവിടേക്ക് വരുന്നതെന്ന്' ബോർഡിലുണ്ടായിരുന്ന 'വിദഗ്ധൻ' ചോദിച്ചതായി ഒരു കോളജ് അധ്യാപകൻ പറഞ്ഞു. നിരവധി വർഷത്തെ അധ്യാപന പരിചയവും ഒട്ടേറെ ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത ഈ അധ്യാപകന് നിയമനം നൽകിയില്ല.
ഇൻറർവ്യൂവിൽ കൃത്യമായി മറുപടി പറഞ്ഞില്ലെന്ന് സ്വയം സമ്മതിച്ച മുൻ വിദ്യാർഥി നേതാവിനാണ് ഒന്നാം റാങ്കോടെ നിയമനം നൽകിയത്. ഇൻറർവ്യൂവിന് 30 ഉം അക്കാദമിക യോഗ്യതകൾക്കും അധിക യോഗ്യതകൾക്കും 70 ഉം മാർക്കാണ് നിയമനത്തിന് നൽകുന്നത്. ഇൻറർവ്യൂവിലെ പ്രകടനം മാത്രമാണ് പരിഗണിക്കുന്നത്. അതിൽ സ്വന്തക്കാർക്കേ മൂൻതൂക്കം ലഭിക്കൂ. സത്യസന്ധരായ വിഷയ വിദഗ്ധർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.