തിരുവനന്തപുരം: സാേങ്കതിക സർവകലാശാല വൈസ്ചാൻസലർ േഡാ. കുഞ്ചെറിയ പി.െഎസക്കിെൻറ രാജി ചാൻസലറായ ഗവർണർ ജസ്റ്റിസ് പി. സദാശിവം സ്വീകരിച്ചു. വ്യാഴാഴ്ച ഗവർണറെ കണ്ട ശേഷം ഡോ. കുഞ്ചെറിയ തന്നെയാണ് രാജി ഗവർണർ സ്വീകരിച്ച വിവരം വെളുപ്പെടുത്തിയത്.
സാേങ്കതിക സർവകലാശാലയിലെ ബി.ടെക്ക് ഇയർ ഒൗട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ വി.സിയും സർക്കാറും തമ്മിൽ ഭിന്നതയിലായിരുന്നു. സാേങ്കതിക സർവകലാശാലയിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് സർക്കാർ തുരങ്കംവെക്കുന്നുവെന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. ബി.ടെക്ക് ഇയർ ഒൗട്ട് വ്യവസ്ഥകളിൽ ഇളവ് വരുത്താൻ സർക്കാർ തലത്തിൽ സമ്മർദം മുറുകിയതോടെയാണ് കഴിഞ്ഞ മാസം വി.സി ഗവർണർക്ക് രാജി സന്നദ്ധത അറിയിച്ച് കത്ത് നൽകിയത്.
എൻജിനീയറിങ് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം തകർക്കുന്ന നടപടിക്ക് കൂട്ടുനിൽക്കാനാകില്ലെന്നും സർക്കാറിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും വി.സി ഗവർണർക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു. ഡിസംബർ 31ന് ശേഷം പദവിയിൽ തുടരില്ലെന്നും കത്തിൽ പറഞ്ഞിരുന്നു. ഇതെ തുടർന്ന് ഗവർണർ വി.സിയെ വിളിച്ചുവരുത്തുകയും പദവിയിൽ തുടരാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇയർ ഒൗട്ട് പ്രശ്നം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ചയിലൂടെ പരിഹരിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഇയർ ഒൗട്ട് വ്യവസ്ഥകൾ വൻതോതിൽ ഇളവ് വരുത്തി. ഇതിൽ വി.സി കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
സാേങ്കതിക സർവകലാശാലയുടെ ഭരണസമിതിയിൽ ജീവനക്കാരുടെയും വിദ്യാർഥികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്താൻ സർക്കാർ ഒാർഡിനൻസ് കൊണ്ടുവരാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജി തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചതും വ്യാഴാഴ്ച വീണ്ടും ഗവർണറെ കണ്ട് നിലപാട് അറിയിച്ചതും. ഇതെ തുടർന്ന് ഡിസംബർ 31വരെ പദവിയിൽ തുടരാൻ ഗവർണർ നിർദേശിച്ചു.
നേരത്തെ തിരുവനന്തപുരം സി.ഇ.ടി പ്രിൻസിപ്പൽ, സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ, എ.െഎ.സി.ടി.ഇ മെമ്പർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് കുഞ്ചെറിയ പി.െഎസക്ക് സാേങ്കതിക സർവകലാശാലയുടെ ആദ്യ വി.സിയായി 2014 സെപ്റ്റംബറിൽ ചുമതലയേൽക്കുന്നത്. 2018 ആഗസ്റ്റ് 31 വരെ കാലാവധിയിരിക്കെയാണ് വി.സി ഡിസംബർ 31ന് പടിയിറങ്ങാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.