അഞ്ചാലുംമൂട്: ക്ഷേത്രത്തിൽ തൊഴാൻ എത്തിയ സ്ത്രീയുടെ സ്വർണമാല മോഷ്ടിച്ചെടുത്ത മൂന്ന് തമിഴ് സ്ത്രീകൾ പിടിയിലായി. സേലം സ്വദേശികളായ പൂവരശി (30), സുമിത്ര (50), സുകന്യ (45) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ കടവൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ തൊഴാൻ എത്തിയ ചാത്തിനാംകുളം സ്വദേശിയായ മഹിളാമണിയമ്മയുടെ (77) ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന സ്വർണമാലയാണ് ഇവർ മോഷ്ടിച്ചെടുത്തത്. മാല നഷ്ടമായെന്ന് മനസ്സിലാക്കി ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളെ തിരിച്ചറിയാൻ സാധിച്ചത്.
പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായി രുന്നു. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.