കൊച്ചി: സർവകലാശാലകളിലെ താൽക്കാലിക നിയമനത്തിന് ബന്ധപ്പെട്ട സർവകലാശാലയിൽ സ്ഥിരനിയമനത്തിനുള്ള പി.എസ്.സി പട്ടികയിലുള്ളവർക്ക് മുൻഗണന നൽകണമെന്ന് ഹൈകോടതി. താൽക്കാലിക നിയമനത്തിനുള്ള വിജ്ഞാപനത്തിൽ ഇക്കാര്യം വ്യക്തമാക്കണം. അതേസമയം കരാർ, ദിവസക്കൂലി അടിസ്ഥാനത്തിൽ ഇത്തരത്തിൽ താൽക്കാലിക നിയമനം ലഭിക്കുന്നവർക്ക് സ്ഥിരനിയമനത്തിനുള്ള അർഹത അവകാശപ്പെടാനാവില്ലെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അസി. തസ്തികയിൽ താൽക്കാലിക നിയമനത്തിന് റാങ്ക് പട്ടികയിലുള്ളവരെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കൂത്താട്ടുകുളം സ്വദേശി സി.വി. ബിജു നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. കുസാറ്റിലെ 211 യൂനിവേഴ്സിറ്റി അസി. തസ്തികകൾക്ക് പുറമേ താൽക്കാലിക അടിസ്ഥാനത്തിൽ 42 തസ്തികകൾ കൂടി സൃഷ്ടിച്ചെന്നും ഇവയിലേക്ക് റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിച്ചില്ലെന്നുമായിരുന്നു ഹരജിക്കാരെൻറ ആരോപണം.
211 സ്ഥിരം തസ്തികകളിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തിയെന്നും സിൻഡിക്കേറ്റിെൻറ തീരുമാനപ്രകാരമാണ് ഭരണപരമായ ആവശ്യങ്ങൾക്കായി 42 താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചതെന്നുമായിരുന്നു സർവകലാശാലയുടെ വാദം.
സർവകലാശാലയുടെ അംഗീകാരം ലഭിക്കാൻ വിവിധ സ്ഥാപനങ്ങളിൽനിന്ന് ഇൗടാക്കുന്ന ഫീസിൽനിന്നാണ് ഇവർക്ക് വേതനം നൽകുന്നതെന്നും വ്യക്തമാക്കി. ഇൗ വിശദീകരണം കണക്കിലെടുത്ത് നേരത്തേ ഹരജി തള്ളിയ സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യംചെയ്താണ് അപ്പീൽ നൽകിയത്. 2001 മുതൽ സർവകലാശാല സൃഷ്ടിച്ച 48 താൽക്കാലിക തസ്തികകൾ ഇപ്പോഴും തുടരുന്നതായി ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
റാങ്ക് പട്ടികയുടെ കാലാവധി കഴിയുന്നതിന് മുമ്പുണ്ടായ താൽക്കാലിക ഒഴിവുകളിലൊന്നിൽ നിയമനത്തിന് നിർദേശിക്കണമെന്ന ഹരജിക്കാരെൻറ ആവശ്യം പരിഗണിച്ച കോടതി, ഇനിവരുന്ന ഒഴിവുകളിലൊന്നിൽ പരിഗണിക്കാൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.