മനിതി സംഘമെത്തിയതിനു പിന്നിൽ സർക്കാർ ഗൂഢാലോചന -പി.എസ്. ശ്രീധരൻപിള്ള

കോട്ടയം: ശബരിമല ദർശനത്തിനു തമിഴ്നാട്ടിൽനിന്ന്​ വന്ന ‘മനിതി’ സംഘമെത്തിയതിനു പിന്നിൽ സർക്കാർ ഗൂഢാലോചനയുണ് ടെന്നും യുവതികളുടെ അന്താരാഷ്​ട്ര തീവ്രവാദബന്ധം എൻ.െഎ.എ അന്വേഷിക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി. എസ്. ശ്രീധരൻപിള്ള. സി.പി.എമ്മുമായുള്ള ധാരണപ്രകാരമാണ് വനിതകളെത്തിയത്.

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതുകൊണ ്ടാണ് മധുരയിൽനിന്ന്​ പൊലീസ് ഇവരെ ആനയിച്ചുകൊണ്ടുവന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.ഏതെങ്കിലും അന്വേഷണത്തി​​​​െൻറ ഭാഗമല്ലാതെ കേരള പൊലീസ് മധുരയിലെത്തിയത്​ എന്തിനാണെന്ന്​ വിശദീകരിക്കണം. സംസ്​ഥാന സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ കേന്ദ്രഏജൻസിക്ക്​ അന്വേഷണം നടത്താനാവൂ. അന്വേഷണം നടന്നാൽ ആദ്യം വിലങ്ങുവീഴുക സി.പി.എമ്മുമായി ബന്ധമുള്ളവരുടെ കൈയിലായിരിക്കും.

സാകിർ നായിക്കിനും എസ്.ഡി.പി.ഐക്കും അനുകൂലമായി ഫേസ്ബുക്കിൽ പോസ്​റ്റുകൾ ഇട്ടവരും സംഘത്തിലുണ്ട്. ആക്ടിവിസ്​റ്റുകൾ എന്ന ലേബലൊട്ടിച്ച് ഇവരെ തള്ളിക്കളയാനാവില്ല. നിരീശ്വരവാദികളെന്ന് പറഞ്ഞവർതന്നെ കെട്ടുനിറക്കുന്നതൊക്കെ വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണ്. ശബരിമലയെ ഘട്ടംഘട്ടമായി തകർക്കാൻ നിരീശ്വരവാദികളുടെ സർക്കാർ ശ്രമിക്കുകയാണ്. 144 പ്രഖ്യാപിച്ച് തീർഥാടകരെ ആദ്യം വരാതാക്കി. അപകടകരമായ സ്ഥിതിയിലേക്കാണ് ശബരിമലയെ കൊണ്ടെത്തിക്കുന്നത്.

മനിതി സംഘത്തിനെ ആനയിച്ച സർക്കാർ നടപടിക്കെതിരെ തിങ്കളാഴ്ച സംസ്ഥാനത്ത് പ്രതിഷേധദിനം ആചരിക്കും. എല്ലാ ജില്ലകളിലും സമാധാനപരമായി പ്രകടനവും യോഗങ്ങളും സംഘടിപ്പിക്കും. ശബരിമല വിഷയം തുടങ്ങിയ ശേഷം കോട്ടയം ജില്ലയിൽ മാത്രം 1126 പേർ വിവിധ പാർട്ടികളിൽനിന്ന്​ ബി.ജെ.പിയിലെത്തിയെന്നും 28ന് തിരുവനന്തപുരത്ത് സംസ്ഥാന നവാഗതനേതൃസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Terrorist Links in Sabarimala Issue, Says Sreedharan Pillai-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.