കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടിനുള്ളിൽ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സാലിയുടെ അവസ്ഥ അതീവഗുരുതരമെന്ന് ഡോക്ടർമാർ. തലക്ക് മാരകമായി അടിയേറ്റതിനാൽ തലയോട്ടിയിൽ പൊട്ടലുണ്ട്. തലക്കുള്ളിൽ രക്തസ്രാവം ഉള്ളതും ആേരാഗ്യനില അപകടകരമാക്കുന്നു. നെറ്റിയിലെയും മൂക്കിലെയും എല്ലുകൾ പൊട്ടിയിട്ടുണ്ട്. മലർന്ന് കിടക്കുന്ന അവസ്ഥയിൽ ഭാരമുള്ള വസ്തു കൊണ്ട് തലക്ക് അടിക്കുേമ്പാഴുണ്ടാകുന്ന മുറിവുകൾ പോലെയാണ് ഇതെന്ന് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ പറഞ്ഞു.
വൈകീട്ട് ആശുപത്രിയിലെത്തിച്ച സാലിയെ പുലർച്ച മൂന്നിന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ട്രോമ െഎ.സി.യുവിലാണ് ഇപ്പോൾ. സാലിയുടെ മൊഴി അന്വേഷണത്തിൽ നിർണായകമാണെങ്കിലും ഇയാൾക്ക് സംസാരിക്കാനാകാത്തത് അന്വേഷണസംഘത്തെ കുഴക്കുന്നു.
മുമ്പ് കഴുത്തിലെ ഞരമ്പിന് തകരാർ വന്നതോടെ സാലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വ്യക്തമായി സംസാരിക്കാനോ തല താഴേക്ക് തിരിക്കാനോ കഴിഞ്ഞിരുന്നില്ല. പത്തുവർഷമായി ചികിത്സ നടത്തിയിരുന്നെങ്കിലും ഭേദമായില്ല. സാലിക്ക് അസുഖം വന്നശേഷം വീട്ടിൽ ഒതുങ്ങിക്കഴിയുന്ന പ്രകൃതമായിരുന്നു ഇരുവരുടെയും. അസുഖം മൂലം ജോലിക്ക് പോയിരുന്നില്ല. നാഗമ്പടത്ത് വാടകക്ക് നൽകിയ കടമുറിയുടെ വരുമാനം ഉണ്ടായിരുന്നു. മകളും ഷീബയുടെ സഹോദരങ്ങളും സഹായിച്ചിരുന്നു. അയൽവീട്ടുകാരുമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ലെങ്കിലും ആർക്കെങ്കിലും ഇവരോട് ശത്രുത ഉള്ളതായി അറിവില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു
താഴത്തങ്ങാടി കൊലപാതകം അന്വേഷിക്കുന്നതിന് എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിെൻറയും ജില്ല പൊലീസ് മേധാവി ജി. ജയദേവിെൻറയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കോട്ടയം ഡിവൈ.എസ്.പി ആർ. ശ്രീകുമാർ, ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ. അരുൺ, പാമ്പാടി എസ്.എച്ച്.ഒ യു. ശ്രീജിത്ത്, കുമരകം എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐമാരായ ടി.എസ്. റെനീഷ്, ടി. ശ്രീജിത്ത് എന്നിവരാണ് സംഘാംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.