17കാരൻ ബൈക്ക് ഓടിച്ചു; സഹോദരന്​ 30,250 രൂപ പിഴ

മ​ങ്ക​ട: 17കാ​ര​നാ​യ സ​ഹോ​ദ​ര​ന് പൊ​തു​റോ​ഡി​ൽ ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ക്കാ​ൻ ന​ൽ​കി​യ യു​വാ​വി​ന് 30,250 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും​വ​രെ ത​ട​വും. തൃ​ശൂ​ർ ത​ല​പ്പി​ള്ളി അ​ഗ​തി​യൂ​ർ മ​ട​ത്തി​പ്പ​റ​മ്പി​ൽ അ​തു​ൽ കൃ​ഷ്ണ​യെ​യാ​ണ് (21) മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​മാ​സ​ത്തെ ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2022 ഫെ​ബ്രു​വ​രി 18ന് ​മ​ങ്ക​ട ​െപാ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ. പെ​രി​ന്ത​ൽ​മ​ണ്ണ-​കോ​ഴി​ക്കോ​ട് റോ​ഡി​ൽ സു​ഹൃ​ത്തി​നെ പി​റ​കി​ലി​രു​ത്തി 17കാ​ര​ൻ ഓ​ടി​ച്ച ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കു​മാ​യി വേ​ഗ​ത​യി​ൽ മ​ത്സ​രി​ക്കു​ക​യും ഇ​രു​ബൈ​ക്കും റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​രു ബൈ​ക്കി​ലു​മു​ള്ള നാ​ലു​പേ​ർ​ക്കും വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു.

Tags:    
News Summary - The 17-year-old rode the bike; Brother fined Rs 30,250

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.