പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം, നടപ്പാക്കരുതെന്ന് ആം ആദ്മി പാർട്ടി

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം, നടപ്പാക്കരുതെന്ന് ആം ആദ്മി പാർട്ടി

തിരുവനന്തപുരം: പൗരത്വം നൽകുന്നതിൽ മതവിശ്വാസത്തിന്റെ പേരിൽ വിവേചനം നടത്തുന്നത്‌ ഇന്ത്യൻ ഭരണഘടനാ തത്വങ്ങൾക്ക്‌ വിരുദ്ധമാണെന്ന് ആം ആദ്മി പാർട്ടി. അതുകൊണ്ടു തന്നെ പൗരത്വ നിയമ ഭേദഗതി ഭരണഘടനാ ദൃഷ്ടിയിൽ നിലനിൽക്കില്ല. ലോകത്തെ ഒരു ജനാധിപത്യ രാജ്യത്തിലും ഇത്തരത്തിൽ മതത്തിന്റെ പേരിൽ വിവേചനം നടത്തുന്ന നിയമങ്ങളില്ല.

ബി.ജെ.പി സർക്കാർ കൊണ്ടു വന്ന പൗരത്വ നിയമം ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കാൻ ഉദ്ദേശിച്ചുള്ളതാണ്‌. നിർണ്ണായകമായ പൊതു തെരെഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി പരാജയ ഭീതിയിലായതു കൊണ്ട്‌ തെരെഞ്ഞെടുപ്പു ലക്ഷ്യമാക്കി ഇറക്കുന്ന അവസാനത്തെ അടവാണ്‌ പൗരത്വ ചട്ടങ്ങളുടെ വിജ്ഞാപനം.

കാലാവധി കഴിഞ്ഞ്‌ ഇറങ്ങിപ്പോകുന്ന സർക്കാർ ഇത്തരം നീക്കങ്ങളിൽ നിന്ന് പിൻവാങ്ങണം. പൗരത്വ നിയമത്തിന്റെ നടപ്പാക്കൽ തെരെഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വരുന്ന പുതിയ സർക്കാരിന്റെ തീരുമാനത്തിനായി മാറ്റി വെക്കണമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ വിനോദ്‌ മാത്യു വിൽസൻ ആവശ്യപ്പെട്ടു.

Tags:    
News Summary - The Aam Aadmi Party said that the Citizenship Amendment Act is unconstitutional and should not be implemented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.