മലപ്പുറം: രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന ഫാഷിസ്റ്റ് നീക്കങ്ങളെ തടയിടാന്‍ വൈകാരിക പ്രതിരോധമല്ല ആശയ പ്രതിരോധമാണ് സ്വീകരിക്കേണ്ടതെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാനവിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം.
ജില്ല പ്രസിഡൻറ് ഹാഷിറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. നിയാസലി ശിഹാബ് തങ്ങള്‍, മുനീര്‍ ഹുദവി വിളയില്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ.പി. ഉണ്ണികൃഷ്ണന്, കെ.ടി. അഷ്റഫ്, എസ്.വൈ.എസ് ജില്ല സെക്രട്ടറി ശമീര്‍ ഫൈസി ഒടമല, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി, എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് ഇ. അഫ്സല്, മലപ്പുറം പ്രസ് ക്ലബ് പ്രസിഡൻറ് ഷംസുദ്ദീന് മുബാറക്, സെക്രട്ടറി കെ.പി.എം. റിയാസ്, എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, സെക്രട്ടറി ഇസ്മായില്‍ അരിമ്പ്ര എന്നിവർ സംസാരിച്ചു. റിപ്പബ്ലിക് ദിനത്തില്‍ മലപ്പുറം മേല്‍മുറിയില്‍ നടക്കുന്ന മനുഷ്യജാലികയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.