ഭാരവാഹി നിയമനം നീളുന്നു; അസ്വസ്ഥതകളിൽ പുകഞ്ഞും ഗ്രൂപ്​യോഗ വിവാദത്തിലും കോൺഗ്രസ്​

തി​രു​വ​ന​ന്ത​പു​രം: പു​തി​യ ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും ബ്ലോ​ക്ക് പ്ര​സി​ഡ​ന്റു​മാ​രു​ടെ​യും കാ​ര്യ​ത്തി​ൽ ​തീ​രു​മാ​നം വൈ​കു​ന്ന​തോ​ടെ കോ​ൺ​ഗ്ര​സി​ൽ അ​സ്വ​സ്ഥ​ത​ക​ളും സ​മ്മ​ർ​ദ​ങ്ങ​ളും ശ​ക്ത​മാ​യ​തി​നൊ​പ്പം ഗ്രൂ​പ്​​യോ​ഗ വി​വാ​ദ​ങ്ങ​ളു​ടെ അ​ല​​​യൊ​ലി​യും. ഭാ​ര​വാ​ഹി നി​യ​മ​ന​ത്തി​ന്​ ശി​പാ​ർ​ശ​ക​ളും നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഗ്രൂ​പ്തി​രി​ഞ്ഞും അ​ല്ലാ​തെ​യു​മാ​ണ്​ നേ​താ​ക്ക​ൾ രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്.

അ​തി​നി​ടെ​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി സം​ഘ​ങ്ങ​ളാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​ വി​വാ​ദ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ​ത്. ത​ല​സ്ഥാ​ന​ജി​ല്ല​യി​ലെ ഒ​രു സം​ഘം നേ​താ​ക്ക​ൾ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ ഔ​ദ്യോ​ഗി​ക​വ​സ​തി​യാ​യ ക​ന്റോ​ൺ​മെ​ന്റ് ഹൗ​സി​ൽ സ​ന്ദ​ർ​ശി​ച്ച​താ​ണ്​ വി​വാ​ദ​മാ​യ​ത്. കൂ​ടി​ക്കാ​ഴ്ച​യെ ഗ്രൂ​പ്​​യോ​ഗ​മാ​യി ചി​ത്രീ​ക​രി​ച്ച​ത്​ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ പ്ര​കോ​പി​ത​നാ​ക്കു​ക​യും ചെ​യ്തു. പു​നഃ​സം​ഘ​ട​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ എ ​ഗ്രൂ​പ്പി​ലെ പ്ര​മു​ഖ​രാ​യ എം.​എം. ഹ​സ​ൻ, കെ.​സി. ജോ​സ​ഫ്, കെ. ​ബാ​ബു, പി.​സി. വി​ഷ്ണു​നാ​ഥ്, ബെ​ന്നി ബ​ഹ്​​നാ​ൻ തു​ട​ങ്ങി​യ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം കെ.​പി.​സി.​സി ​പ്ര​സി​ഡ​ന്‍റി​നെ​യും പ്ര​തി​പ​ക്ഷ​നേ​താ​വി​നെ​യും സ​ന്ദ​ർ​​ശി​ച്ചി​രു​ന്നു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്റു​മാ​രെ കൂ​ട്ട​ത്തോ​ടെ മാ​റ്റു​ന്ന​ത് പാ​ർ​ട്ടി​ക്ക്​ ഗു​ണ​ക​ര​മാ​വി​ല്ലെ​ന്ന ഗ്രൂ​പ്​​വി​കാ​രം ധ​രി​പ്പി​ക്കാ​നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഐ ​പ​ക്ഷ​ത്തെ ചി​ല പ്ര​മു​ഖ​രും കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റി​നെ ക​ണ്ടു. എ​ന്നാ​ൽ, പാ​ർ​ട്ടി​യി​ൽ വ്യ​ത്യ​സ്ത ഗ്രൂ​പ്പു​ക​ളി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ചി​ല നേ​താ​ക്ക​ൾ പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യാ​ണ്​ വി​വാ​ദ​ത്തി​ലാ​യ​ത്. പ്ര​തി​പ​ക്ഷ​നേ​താ​വി​നെ സ​ന്ദ​ർ​ശി​ക്കും മു​മ്പ്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​വ​ർ ക​ന്റോ​ൺ​മെ​ന്‍റ്​ ഹൗ​സി​ലെ​ത്തി​യ​പ്പോ​ൾ സ്വ​കാ​ര്യ ച​ട​ങ്ങി​ലേ​ക്ക് പ്ര​തി​പ​ക്ഷ​നേ​താ​വി​നെ ക്ഷ​ണി​ക്കാ​ൻ സം​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള കെ.​പി.​സി.​സി ജ​ന.​സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​നും അ​വി​ടെ​യെ​ത്തി.

ഇ​തോ​ടെ, ഗ്രൂ​പ് യോ​ഗ​മെ​ന്ന വി​വ​ര​ത്തെ​തു​ട​ർ​ന്ന്​ അ​തി​നെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​ൻ രാ​ധാ​കൃ​ഷ്ണ​നെ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് അ​യ​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന​ത​ര​ത്തി​ൽ പ്ര​ചാ​ര​ണം ഉ​യ​ർ​ന്നു. ഇ​തി​നു​പി​ന്നാ​ലെ, ശ​നി​യാ​ഴ്ച രാ​വി​ലെ ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ മ​റ്റ് ചി​ല നേ​താ​ക്ക​ൾ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റി​നെ കാ​ണാ​ൻ പേ​ട്ട​യി​ലെ വ​സ​തി​യി​ലെ​ത്തി​യെ​ങ്കി​ലും പു​തി​യ വി​വാ​ദ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​രെ കാ​ണാ​ൻ അ​ദ്ദേ​ഹം കൂ​ട്ടാ​ക്കി​യി​ല്ല. പ​ക​രം കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്ത്​ കാ​ണാ​മെ​ന്ന​റി​യി​ച്ച്​ മ​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ ചി​ല​ർ പി​ന്നീ​ട് കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്തെ​ത്തി പ്ര​സി​ഡ​ന്റു​മാ​യി ച​ർ​ച്ച ന​ട​ത്തി.

അ​തി​നി​ടെ ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും ബ്ലോ​ക്ക്​ ​പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും പ​ട്ടി​ക ​അ​ടു​ത്ത​യാ​ഴ്ച ആ​ദ്യം ​പ്ര​ഖ്യാ​പി​ക്കാ​നാ​ണ്​ ഇ​പ്പോ​ഴ​ത്തെ ശ്ര​മം. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അം​ഗ​ത്വ​വി​ത​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​നി​യാ​ഴ്ച​ ആ​രം​ഭി​ക്കും. കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്ത്​ രാ​വി​ലെ 10.30ന് ​പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന. സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ന്‍വ​ര്‍, റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍ ജി. ​പ​ര​മേ​ശ്വ​ര തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഗ്രൂപ്പുമായി നടക്കുന്നത്​ ഒരു പണിയുമില്ലാത്തവർ -വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: ഒ​രു പ​ണി​യു​മി​ല്ലാ​ത്ത​വ​രാ​ണ്​ പാ​ർ​ട്ടി​യി​ൽ ഗ്രൂ​പ്പു​മാ​യി ന​ട​ക്കു​ന്ന​തെ​ന്നും ത​നി​ക്ക്​ വേ​റെ പ​ണി​യു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ. താ​ൻ ഒ​രു ഗ്രൂ​പ്പി​ലു​മി​ല്ല. സി.​പി.​എ​മ്മി​നും സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​മെ​തി​രെ യു.​ഡി.​എ​ഫ്​ ശ​ക്ത​മാ​യി നീ​ങ്ങു​ന്ന​തി​നി​ടെ, പി​ന്നി​ൽ​നി​ന്ന്​ വ​ലി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്​ ത‍ന്‍റെ വ​സ​തി​യി​ൽ ഗ്രൂ​പ്​​ യോ​ഗം ചേ​ർ​ന്നെ​ന്ന പ്ര​ചാ​ര​ണം. ഈ ​വാ​ർ​ത്ത എ​വി​ടെ നി​ന്നാ​ണെ​ന്ന്​ വ്യ​ക്ത​മാ​യി അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ൽ പു​നഃ​സം​ഘ​ട​ന ന​ട​ക്കു​മ്പോ​ൾ നേ​താ​ക്ക​ൾ വ​ന്നു​കാ​ണും. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ലെ നേ​താ​ക്ക​ൾ വ​ന്നി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ടു​പ്പ​ക്കാ​രാ​യ കെ.​സി. ജോ​സ​ഫി​ന്‍റെ​യും എം.​എം. ഹ​സ‍ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു​സം​ഘം നേ​താ​ക്ക​ളും വ​ന്നി​രു​ന്നു. അ​വ​രെ​ല്ലാം കെ.​പി.​സി.​സി ​പ്ര​സി​ഡ​ന്‍റി​നെ​യും ക​ണ്ടി​രു​ന്നു. ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ അ​ടു​ത്ത സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കാ​ണു​മെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും താ​ൻ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ന​ട​ന്നി​ല്ല. അ​ങ്ങ​നെ നോ​ക്കി​യാ​ൽ എ​ല്ലാ ഗ്രൂ​പ്പു​കാ​രു​ടെ​യും യോ​ഗം ത‍ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. പ​ക്ഷേ, മു​റി അ​ട​ച്ചു​പൂ​ട്ടി ഒ​രു യോ​ഗ​വും ഇ​വി​ടെ​യി​ല്ലെന്ന് അദ്ദേഹം പറഞ്ഞു.

വിള്ളലുണ്ടാക്കാൻ അനുവദിക്കില്ല -സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ‍ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ ഗ്രൂ​പ്​ യോ​ഗം ചേ​ര്‍ന്നെ​ന്നും അ​ത് പ​രി​ശോ​ധി​ക്കാ​ന്‍ താ​ന്‍ ആ​ളെ വി​ട്ടെ​ന്നു​മു​ള്ള പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍. പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ താ​ന്‍ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഐ​ക്യ​ത്തോ​ടെ​യാ​ണ് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. അ​തി​ല്‍ വി​ള്ള​ലു​ണ്ടാ​ക്കാ​ന്‍ ആ​ര്​ ശ്ര​മി​ച്ചാ​ലും വി​ല​പ്പോ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - The appointment of the office bearer still not completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.