തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ- ടാക്സി പണിമുടക്ക് പിൻവലിച്ചു. ഇന്ന് രാത്രി മുതല്‍ തുടങ്ങാന്‍ ഇരുന്ന് ഓട്ടോ ടാക്സി പണിമുടക്ക് മാറ്റിയതായി തൊഴിലാളി സംഘടനകള്‍ അറിയിച്ചു. ഗതാഗത മന്ത്രിയുമായി യൂണിയന്‍ നേതാക്കള്‍ ഇന്ന് നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവച്ചത് എന്ന് സംയുക്ത ഓട്ടോ ടാക്സി യൂണിയന്‍ വ്യക്തമാക്കി.
നിരക്ക് കൂട്ടണമെന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. വിഷയത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയോട് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
ഇന്ധനവിലക്കൊപ്പം മറ്റ് ചെലവുകളും വർധിച്ചതിനാല്‍ അതിന് ആനുപാതികമായി തന്നെ ഓട്ടോ- ടാക്സി നിരക്കും കൂട്ടണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
ഓട്ടോ- ടാക്സി നിരക്ക് പുതുക്കുക, പഴയ വാഹനങ്ങളില്‍ ജി.പി.എസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോ റിക്ഷക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക എന്നീ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.