ജേ​ക്ക​ബ്​ തോ​മ​സ്, ഇ. ​ശ്രീ​ധ​ര​ൻ, സി.​വി. ആ​ന​ന്ദ​ബോ​സ്

കണക്കില്ലാതെ പണമൊഴുക്കിയിട്ടും വട്ടപ്പൂജ്യം; പണമെവിടെ​ പോയി എന്ന്​ പരിശോധിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ച്​ ബി.ജെ.പി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: സംസ്​ഥാനത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാന്‍ 'സ്വതന്ത്രമായ' മൂന്നംഗ സമിതിയെ കേന്ദ്ര നേതൃത്വം നിയോഗിച്ചു. മുൻ ഐ.എ.എസ്​ ഉദ്യേഗസ്​ഥരായിരുന്ന സി.വി.ആനന്ദബോസ്, ജേക്കബ് തോമസ്, ഡൽഹി മെട്രോ മുൻ ചീഫ്​ ഇ.ശ്രീധരന്‍ എന്നിവരാണ്​ ഫണ്ട്​ വിനിയോഗം അന്വേഷിക്കുക.

കൊടകരയിൽ കുഴൽപണ കവർച്ചയുമായി ബന്ധപ്പെട്ട്​ ബി.ജെ.പി നേതാക്കൾ പ്രതികളാകുകയും അനധികൃതമായി എത്തിച്ച തെരഞ്ഞെടുപ്പ്​ ഫണ്ട്​ വ്യാപകമായി തിരിമറി നടത്തിയതായി ആരോപണം ഉയരുകയും ചെയ്​ത സാഹചര്യത്തിലാണ്​ കേന്ദ്രനേതൃത്വം 'സ്വതന്ത്ര' അ​േന്വഷണ സംഘത്തെ നിയമിച്ചത്​്​. അന്വേഷണ സംഘത്തിലുള്ള മൂന്നു പേരും ബി.ജെ.പിയുമായി ചേർന്ന്​ പ്രവർത്തിക്കുന്നവരാണെങ്കിലും ഔദ്യോഗികമായി പാർട്ടി പദവികളൊന്നും വഹിക്കുന്നില്ല. അതേസമയം, ഇ. ശ്രീധരനും ജേക്കബ്​ തോമസും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി​.ജെ.പി സ്​ഥാനാർഥികളായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ നേരിട്ടിടപെട്ടാണ്​ അന്വേഷണ കമീഷനെ നിയമിച്ചതെന്നാണ്​ പുറത്തുവരുന്ന വിവരങ്ങൾ. അന്വേഷണ റിപ്പോർട്ട്​ ഇവർക്ക്​ നേരിട്ട്​ നൽകാനാണ്​ നിർദേശം.

പാർട്ടി നേതാക്കളിൽ നിന്നും അംഗങ്ങളിൽ നിന്നും നേരിട്ട്​ വിവരം ശേഖരിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ അന്വേഷണ സംഘത്തിന്​ കിട്ടിയ നിർദേശം. പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ, സംഘടനാകാര്യ സെക്രട്ടറി ബി.എൽ സ​േന്താഷ്​ എന്നിവർക്കെതിരെയാണ്​ ഫണ്ട്​ തിരിമറിയുമായി ബന്ധപ്പെട്ട്​ ആരോപം ശക്​തമായുള്ളത്​.

രേഖയില്ലാത്ത പണമായതിനാൽ വലിയ തുകകൾ നേരിട്ട്​ വിതരണം ചെയ്​തും മറ്റുമാണ്​ ബി.ജെ.പി തെരഞ്ഞെടുപ്പ്​ ഫണ്ട്​ വിനിയോഗിച്ചിരുന്നത്​. ഇങ്ങനെ കൈകാര്യം ചെയ്​ത വലിയ തുക കൊടകരയിൽ വെച്ച്​ ചില പാർട്ടി നേതാക്കളുടെ അറിവോടെ തട്ടിയെടുത്തതാണ്​ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ ഫണ്ട്​ സംബന്ധിച്ച്​ വിവാദമുയരാൻ കാരണം.

കേരളത്തിലെ പ്രകടനം മെച്ചപ്പെടുത്താൻ കോടികൾ കേന്ദ്ര നേതൃത്വം ഒഴുക്കിയിരുന്നെങ്കിലും നേരത്തെ ഉണ്ടായിരുന്ന ഒരു സീറ്റുകൂടി നഷ്​ടപ്പെടുകയാണ്​ ചെയ്​തത്​. ഈ സാഹചര്യത്തിൽ കൂടിയാണ്​ കേരളത്തിലെ തെരഞ്ഞെടുപ്പ്​ ഫണ്ട്​ വിനിയോഗം സംബന്ധിച്ച്​ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ബി​.ജെ.പി കേന്ദ്ര നേതൃത്വം നിയോഗിച്ചത്​.

തെര​െഞ്ഞടുപ്പ്​ ഫണ്ട്​ വിനിയോഗം സംബന്ധിച്ച്​ പാര്‍ട്ടിയില്‍ ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായ സുരേഷ് ഗോപിക്കും നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്​. നേതാക്കളിൽ നിന്നും അണികളിൽ നിന്നും വിവരം ശേഖരിച്ച്​ റിപ്പോർട്ട്​ ചെയ്യാനാണ്​ സുരേഷ്​ ഗോപിക്ക്​ കിട്ടിയ നിർദേശം.

Tags:    
News Summary - The BJP central leadership has appointed a three-member committee to look into where the money went

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.