സുഡാൻ ആഭ്യന്തര കലാപത്തിൽ മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു

ന്യൂഡൽഹി : സുഡാൻ ആഭ്യന്തര കലാപത്തിൽ വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ (48) മൃതദേഹം രാവിലെ ആറുമണിക്ക് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ (C17) ഡൽഹി പാലം എയർഫോഴ്സ് വിമാനത്താവളത്തിലെത്തി. ഇന്ന് (19/05/23) രാവിലെ ആറു മണിയോടെയാണ് പ്രത്യേക വിമാനം എത്തിയത്.

നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമേന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർ നടപടികൾ ആരംഭിച്ചു. എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു തന്നെ നാട്ടിലെത്തിക്കും.

213 യാത്രക്കാരാണ് ഇന്ന് സുഡാനിൽ നിന്നും എത്തിച്ചേർന്നത്. സംഘത്തിൽ ഒരു മലയാളിയുമുണ്ട്. പഴയങ്ങാട് സ്വദേശി മുഹമ്മദ് നാലകത്താണ് എത്തിയത്.  കണ്ണൂർ പഴയങ്ങാടി സ്വദേശി മുഹമ്മദ് റിയാസ് നാലകത്ത് അഞ്ച് വർഷമായി സുഡാനിൽ അഗ്രികൾച്ചറൽ ഫാമിൽ സ്റ്റോർ കീപ്പർ ആയി ജോലി ചെയ്തു വരുകയയായിരുന്നു.

Tags:    
News Summary - The body of Albert August, a native of Kannur, who died in the Sudan civil unrest, was brought to Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.