പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയിൽ വീണ അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മട്ടിയാര്‍ റഹ്മാന് മണ്ഡലിന്റെ മകന് നസീര്‍ ഹുസൈനാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ ഏഴിന് ഓടക്കാലിയിലെ യൂനിവേഴ്സല്‍ പ്ലൈവുഡ് കമ്പനിയിലായിരുന്നു അപകടം.
15 അടി ആഴമുള്ള ഗർത്തത്തിൽ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് അവശിഷ്ടങ്ങൾക്ക് തീ പിടിച്ചിരുന്നു. ഇത് കെടുത്താനായി വെള്ളം പമ്പുചെയ്യുന്നതിനിടെ നസീര്‍ ഹുസൈന് കാൽവഴുതി തീ കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ അഗ്നിരക്ഷാസേനയെത്തി തീ അണക്കാനും നസീര്‍ ഹുസൈനെ കണ്ടെത്താനും രാത്രി വൈകിയും ശ്രമം നടത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് നസീർ ഹുസൈൻ പ്ലൈവുഡ് കമ്പനിയിൽ ജോലിക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.