റോബിൻ ബസിന്‍റെ പെർമിറ്റ് റദ്ദാക്കിയത് 18 വരെ മരവിപ്പിച്ചു

കൊച്ചി: സ്റ്റേജ് കാരിയറിന് സമാനമായി സർവിസ് നടത്തിയിരുന്ന റോബിൻ ബസിന്‍റെ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയ നടപടി ഹൈകോടതി മരവിപ്പിച്ചു. പെർമിറ്റ് റദ്ദാക്കിയ ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്‍റെ ഇടക്കാല ഉത്തരവ്.

വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹരജി ഡിസംബർ 18ന് വീണ്ടും പരിഗണിക്കാൻ മാറ്റി. അതുവരെയാണ് ഉത്തരവ് മരവിപ്പിച്ചത്.നിരന്തരം നിയമലംഘനങ്ങൾ നടത്തിയെന്ന് കാട്ടിയാണ് ഗതാഗത സെക്രട്ടറി ബസിന്‍റെ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയത്. നിയമലംഘനങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയായിരുന്നു നടപടി. പെർമിറ്റ് കാലാവധി നവംബർ 29ന് കഴിഞ്ഞിരുന്നുവെന്ന് സർക്കാറും അറിയിച്ചു. ഇതിൽ അഭിപ്രായം പറയുന്നില്ലെന്ന് പറഞ്ഞ കോടതി, പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതിന്‍റെ പേരിൽ പിടിച്ചെടുത്ത രണ്ട് ബസുകൾ പിഴ ഈടാക്കി വിട്ടുനൽകാനും ഉത്തരവിട്ടു.

നേരത്തെ റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിരുന്നു. നിരന്തരമായി നിയമലംഘനങ്ങള്‍ നടത്തുന്നത്​ ചൂണ്ടിക്കാട്ടിയാണ് സ്​റ്റേറ്റ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി സെക്രട്ടറി കൂടിയായ മോട്ടോർ വാഹനവകുപ്പ്​ ജോയന്‍റ്​ ട്രാൻസ്​പോർട്ട്​ കമീഷണർ കെ. മനോജ്​ കുമാർ​ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത്.

പത്തനംതിട്ട എൻഫോഴ്​സ്​മെന്‍റ്​ വിഭാഗം ആർ.ടി.ഒയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. 2023 ലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റൂള്‍സ് പ്രകാരമാണ് നടപടി. കോഴിക്കോട് സ്വദേശിയായ കെ. കിഷോറിന്റെ പേരിലാണ് ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നല്‍കിയിരിക്കുകയായിരുന്നു.

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​മാ​യി ഏ​റ്റു​മു​ട്ട​ല്‍ പ്ര​ഖ്യാ​പി​ച്ച് നിരന്തരം വിവാദത്തിലായ പ​ത്ത​നം​തി​ട്ട- കോ​യ​മ്പ​ത്തൂ​ർ റൂട്ടിലോടുന്ന റോ​ബി​ൻ ബ​സിന് നിരവധി തവണയാണ് പിഴയീടാക്കിയത്. സാ​ധു​ത​യു​ള്ള സ്റ്റേ​ജ് കാ​ര്യേ​ജ് പെ​ര്‍മി​റ്റി​ല്ലാ​തെ യാ​ത്ര​ക്കാ​രി​ല്‍നി​ന്ന് പ്ര​ത്യേ​കം ചാ​ർ​ജ്​ ഈ​ടാ​ക്കി സ്റ്റേ​ജ് കാ​ര്യേ​ജാ​യി ഓ​ടി​യെന്ന് ചൂണ്ടിക്കാണിച്ചാണ് മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തത്.

Tags:    
News Summary - The cancellation of Robin Bus's permit has been frozen till 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.