വാക്സി​ൻ ഇടവേള 84 ദിവസമാക്കിയത്​​ ഫലപ്രാപ്​തിക്ക്​ വേണ്ടിയെന്ന്​​ കേന്ദ്ര സർക്കാർ

കൊച്ചി: കോവിഷീൽഡ് വാക്സി​ൻ ഡോസുകൾ തമ്മിൽ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത്​ ഫലപ്രാപ്​തിയുടെ അടിസ്​ഥാനത്തിലാണെന്ന്​ കേന്ദ്ര സർക്കാർ ഹൈകോടതിയിൽ. ദേശീയതല വിദഗ്​ധ സമിതിയുടെ നിർദേശപ്രകാരമാണ് കാലയളവ്​ 84 ദിവസമായി വർധിപ്പിച്ചത്​.

ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിച്ച കിറ്റെക്​സ്​ തൊഴിലാളികൾക്ക്​ 45 ദിവസത്തിന്​ ശേഷം രണ്ടാം ​േഡാസ്​ നൽകാൻ അനുമതി തേടി കമ്പനി നൽകിയ ഹരജിയിലാണ്​ വിശദീകരണം. കഴിഞ്ഞ തവണ കേസ്​ പരിഗണിക്കവെ, ഇത്രയും ദൈർഘ്യമേറിയ കാലയളവ്​ നിശ്ചയിച്ചത്​ വാക്​സിൻ ലഭ്യത കണക്കാക്കി​യാണോ അതോ ഫല​പ്രാപ്​തി ലക്ഷ്യമിട്ടാണോയെന്ന്​ കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യത്തിലെ മാനദണ്ഡം അറിയിക്കാനും നി​ർദേശിച്ചിരുന്നു.

രണ്ടാം ഡോസിനായി 93 ലക്ഷം ചെലവിട്ട് വാക്സിൻ വാങ്ങി​െവച്ചിട്ടുണ്ടെങ്കിലും 84 ദിവസം കഴിയാതെ നൽകാൻ അധികൃതർ അനുവദിക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു​ ഹരജി. കേ​ന്ദ്രത്തി​െൻറ വാക്കാൽ വിശദീകരണം പരിഗണിച്ച ജസ്​റ്റിസ് പി.ബി. സുരേഷ് കുമാർ, ഇക്കാര്യങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ നിർദേശിച്ചു. ഹരജി വെള്ളിയാഴ്​ച വീണ്ടും പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - The central government has increased the vaccine interval to 84 days for effectiveness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.