തിരുവനന്തപുരം: മറ്റുള്ള പാർട്ടികളുടെയോ സംഘടനകളുടെയോ ഓഫിസുകൾക്കുനേരെ ഒരാക്രമണവും പാടില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ കർശന നിർദേശം. രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമണ പശ്ചാത്തലത്തിലാണ് തീരുമാനം.
ശനിയാഴ്ച സംസ്ഥാന സമിതിയിൽ രൂക്ഷവിമർശമാണ് എസ്.എഫ്.ഐ നടപടിക്കെതിരെ ഉയർന്നത്. സി.പി.എം വർഗ-ബഹുജന സംഘടനകൾ സംഘടിപ്പിക്കുന്ന പ്രകടനങ്ങൾ സമാധാനപരമായിരിക്കണം.
അക്രമസമരങ്ങൾ ഗുണംചെയ്യുക യു.ഡി.എഫിനാണെന്ന സംസ്ഥാന സമിതിയുടെ വിലയിരുത്തലും കോടിയേരി വാർത്തസമ്മേളനത്തിൽ ആവർത്തിച്ചു. പാർട്ടി പ്രവർത്തകർ പൂർണമായും അക്രമത്തിൽനിന്ന് മാറിനിൽക്കണമെന്ന് കോടിയേരി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.