DGP Anilkanth

ഡി.ജി.പിയുടെ ഓൺലൈൻ അദാലത് ജൂലൈ ഏഴ്, 15, 23 തീയതികളിൽ

തിരുവനന്തപുരം: പൊലീസ്​ ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണാൻ സംസ്ഥാന പൊലീസ്​ മേധാവി അനിൽ കാന്ത് ജൂലൈ ഏഴ്, 15, 23 തീയതികളിൽ ഓൺലൈൻ അദാലത് നടത്തും. കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ ജില്ലകളിലെ പരാതികൾ ജൂലൈ ഏഴിന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 14.

എം.എസ്​.പി, ആർ.ആർ.ആർ.എഫ്, ഐ.ആർ.ബി, എസ്​.ഐ.എസ്​.എഫ്, വനിത പൊലീസ്​ ബറ്റാലിയനുകളിലെ പരാതികൾ ജൂലൈ 15 നാണ് പരിഗണിക്കുന്നത്. അവസാന തീയതി ജൂൺ 18. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ ജില്ലകളിലെ പരാതികൾ ജൂലൈ 23ന് പരിഗണിക്കും. അവസാന തീയതി ജൂൺ 25. പരാതികൾ spctalks.pol@kerala.gov.in വിലാസത്തിൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്​ലൈൻ നമ്പർ: 9497900243.

Tags:    
News Summary - The DGP's Online Adalat will be held on July 7, 15 and 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.