ഗാന്ധിനഗർ (കോട്ടയം): മാരകപരിേക്കാടെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നര വയസ്സുകാരി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പിതാവ്. സ്വകാര്യഭാഗങ്ങളിലെ മുറിവ് സൈക്കിളിെൻറ സീറ്റ് ഒടിഞ്ഞ് കമ്പി കുത്തിക്കയറി ഉണ്ടായതാണെന്നാണ് പിതാവ് പറയുന്നത്. അതിനാൽ ലൈംഗികപീഡനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധന നടത്താനൊരുങ്ങുകയാണ് മെഡിക്കൽ ബോർഡ്.
ചൊവ്വാഴ്ച ആശുപത്രി അധികൃതർ മൂവാറ്റുപുഴ പൊലീസിന് ചികിത്സ സംബന്ധമായ പ്രാഥമിക മെഡിക്കൽ റിപ്പോർട്ട് നൽകിയിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലെ മുറിവ് മൂർച്ചയുള്ള വസ്തുകൊണ്ട് ഉണ്ടായതാണെന്നും കൈകാലുകൾ ഒടിഞ്ഞിട്ടുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലിന് പൊട്ടലും തലക്ക് ചെറിയ മുറിവുകളും ഉണ്ടായിരുന്നു. പഴക്കമുള്ള ഈ മുറിവുകൾക്ക് വേണ്ടവിധം ചികിത്സ നൽകിയിരുന്നില്ല. ഫോറൻസിക്, അസ്ഥിരോഗ വിഭാഗങ്ങൾ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. ശരീരത്തിലെ മുറിവുകൾ പീഡനമോ ക്രൂരമർദനം മൂലമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മെഡിക്കൽ ബോർഡ് വിലയിരുത്തൽ. ഇത് സ്ഥിരീകരിക്കാൻ ഗ്യാസ്ട്രോഎൻേട്രാളജിയുൾപ്പെടെ കൂടുതൽ പരിശോധനക്കുശേഷം തിങ്കളാഴ്ച മെഡിക്കൽ ബോർഡ് കൂടാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
രണ്ടാനമ്മയാണെങ്കിലും ഭാര്യക്ക് തെൻറ മകളെ ഇഷ്ടമാണെന്നും ഉപദ്രവിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും പിതാവ് പറയുന്നു. ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന താൻ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് ജോലിക്ക് പോകുന്നത്. മാസത്തിൽ ഒന്നോ രണ്ടോ തവണ എത്തുന്ന ഭാര്യസഹോദരൻ കുട്ടിയോട് സ്നേഹപൂർവമാണ് പെരുമാറിയിരുന്നത്. കുട്ടിക്കുണ്ടായ പരിക്കുകളിൽ ഇദ്ദേഹത്തെ സംശയിക്കുന്നില്ല. കാലിലെ പൊട്ടൽ കുളിമുറിയിൽ തെന്നിവീണപ്പോൾ ഉണ്ടായതാണ്. എന്നാൽ, വലതുകൈയിലെ ഒടിവും വാരിയെല്ലിനേറ്റ പൊട്ടലും എങ്ങനെ ഉണ്ടായതാണെന്ന് അറിയില്ലെന്നും പിതാവ് പറയുന്നു.
മാർച്ച് 27ന് വയറുവേദനയെത്തുടർന്നാണ് മൂവാറ്റുപുഴ പെരുമുറ്റത്ത് വാടകക്ക് താമസിക്കുന്ന അസം സ്വദേശിയുടെ മൂന്നര വയസ്സുകാരി മകളെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.