ഒരുലക്ഷത്തിലധികം ഫയലുകള്‍ തീര്‍പ്പാക്കിയെന്ന് വനംവകുപ്പ്

തിരുവനന്തപുരം : ഒരുലക്ഷത്തിലധികം ഫയലുകള്‍ തീര്‍പ്പാക്കിയെന്ന് വനംവകുപ്പ്. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ നടന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി വനംവകുപ്പ് 1,11,8 66 ഫയലുകള്‍ തീര്‍പ്പാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് ഉള്ള നഷ്ടപരിഹാര തുകയായി 1,64,05,080 രൂപ വിതരണം ചെയ്തു. 436 പേര്‍ക്കായാണ് തുക നല്‍കിയത്.

ജൂണ്‍ 15ന് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തശേഷം വനംവകുപ്പിലെ ഫയലുകളുടെ വിശദമായ വിവര ശേഖരണം നടത്തി ബഹുമുഖമായ നടപടികള്‍ സ്വീകരിച്ചിരുന്നു. അഞ്ച് ഘട്ടങ്ങളായി റെയിഞ്ച്, ഡിവിഷന്‍, സര്‍ക്കിള്‍, ഫോറസ്റ്റ് ഹെഡ് കോട്ടേഴ്‌സ് തലങ്ങളില്‍ അദാലത്ത് നടന്നു. അഞ്ച് സര്‍ക്കിളുകളില്‍ നടന്ന പ്രത്യേക അദാലത്തുകളില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ പങ്കെടുത്തിരുന്നു.

Tags:    
News Summary - The forest department said that more than one lakh files have been settled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.