തൃശൂർ: സംഘടിത സകാത്തിലൂടെ സാമൂഹിക പുരോഗതിയാണ് ഇസ്ലാം ലക്ഷ്യം വെക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ബൈത്തുസ്സകാത്ത് കേരളയുടെ വാർഷിക പദ്ധതിയിൽ 277 പേർക്ക് വീട് നിർമിച്ചു നൽകുന്ന ഭവന പദ്ധതിയുടെ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അമീർ.
സംഘടിത സകാത്ത് സംരംഭങ്ങളെ ശക്തിപ്പെടുത്തി സമ്പത്തിനെ ദാരിദ്ര്യ നിർമാർജനത്തിനുള്ള പദ്ധതിയായി പരിവർത്തിപ്പിക്കുകയാണ് വേണ്ടത്. ഈ സാമൂഹിക ബാധ്യത നിർവഹണത്തിൽ പങ്കാളിയാവുന്നതോടെ സമ്പത്ത് ശുദ്ധീകരിച്ച് ധനികൻ വിശുദ്ധനായി തീരുന്നു. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനമാണിത്.
സ്രഷ്ടാവിനോടുള്ള ബാധ്യത നിർവഹണം സാധ്യമാകുന്നതോടൊപ്പം സമസൃഷ്ടികളോടുള്ള ബാധ്യത നിർവഹണം കൂടിയാണിത്. സമ്പത്ത് അനുവദനീയമായ രീതിയിൽ എത്രയും വളർത്താൻ ഇസ്ലാമിക ശരീഅത്ത് അനുവദിച്ചിട്ടുണ്ട്. ഒപ്പം സമ്പത്തുകൊണ്ട് സമൂഹത്തിെൻറയും ഇല്ലാത്തവെൻറയും ആവശ്യം പരിഹരിക്കപ്പെടുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യലിസത്തിന് മുേമ്പ സകാത്ത് അടക്കം കാര്യങ്ങളിലൂടെ ഇസ്ലാമിെൻറ സമസൃഷ്ടി ഭാവന പ്രായോഗികമായി നടപ്പിലാക്കി ലോകത്തിന് മാതൃകയാവുകയായിരുന്നു പ്രവാചകനെന്നും ആ പ്രവാചക മാതൃക സൂക്ഷ്മമായി പിൻപറ്റി സമൂഹത്തിൽ പരിവർത്തനം സൃഷ്ടിക്കുകയാണ് ബൈത്തുസ്സകാത്ത് നിർവഹിക്കുന്നതെന്നും ഭവന പദ്ധതി പ്രഖ്യാപനം നടത്തിയ ടി.എൻ. പ്രതാപൻ എം.പി പറഞ്ഞു. ജില്ല കലക്ടർ ഹരിത വി. കുമാർ ധനസഹായ വിതരണം ഉദ്ഘാടനം നിർവഹിച്ചു.
ബൈത്തുസ്സകാത്ത് കേരള ചെയർമാൻ വി.കെ. അലി അധ്യക്ഷത വഹിച്ചു. ഉമർ ആലത്തൂർ ബൈത്തുസ്സകാത്തിെൻറ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തൃശൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് പി.കെ.എ. ജലീൽ ആശംസ നേർന്നു. പീപ്പ്ൾസ് ഫൗേണ്ടഷൻ ചെയർമാൻ എം.കെ. മുഹമ്മദലി സമാപനം നടത്തി. അബ്ദുൽ കരീം പെരുമ്പിലാവ് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് മുനീർ വരന്തരപ്പിള്ളി സ്വാഗതവും സ്വാഗതസംഘം ചെയർമാൻ സി.എ. സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.