രണ്ടും കൽപിച്ച് ഗവർണർ; ചെലവുകളിൽ വൻ വർധന ആവശ്യപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാന സർക്കാറുമായുള്ള അസ്വാരസ്യങ്ങൾ തുടരുന്നതിനി​ടെ ചെലവുകളിൽ വൻ വർധന ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിഥി, സൽക്കാര ചെലവുകളിലുൾപ്പെടെയാണ് വൻ വർധന ആവശ്യപ്പെട്ടത്. ആറ്‌ ഇനങ്ങളിലാണ്‌ 36 ഇരട്ടി വരെ വർധന സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇത്‌ സർക്കാർ പരിഗണിക്കുന്നതായാണ്‌ വിവരം. അതിഥികൾക്കായുള്ള ചെലവുകൾ, ഇരുപത്‌ ഇരട്ടി വർധിപ്പിക്കുക, ‌വിനോദ ചെലവുകൾ 36 ഇരട്ടിയാക്കുക, ടൂർ ചെലവുകൾ ആറര ഇരട്ടി വർധിപ്പിക്കുക, കോൺട്രാക്ട്‌ അലവൻസ്‌ ഏഴ്‌ ഇരട്ടി ഉയർത്തുക, ഓഫീസ്‌ ചെലവുകൾ ആറേകാൽ ഇരട്ടി വർധിപ്പിക്കുക, ഓഫീസ്‌ ഫർണിച്ചറുകളുടെ നവീകരണ ചെലവ്‌ രണ്ടര ഇരട്ടി ഉയർത്തുക എന്നീ ആവശ്യങ്ങളാണ്‌ സംസ്ഥാന സർക്കാരിന്‌ മുന്നിൽ വച്ചിട്ടുള്ളത്‌.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌ 1987 അനുസരിച്ചാണ്‌ ഗവർണറുടെ ഈ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്‌. ഈ ചട്ടങ്ങൾ അനുസരിച്ച്‌ ഈ ആറിനങ്ങളിൽ നൽകേണ്ട തുകയുടെ പരിധി 32 ലക്ഷം രുപയാണ്‌. എന്നാൽ, വർഷം 2.60 കോടി രൂപ നൽകണമെന്നാണ്‌ രാജ്‌ഭവനിൽനിന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

കഴിഞ്ഞ 10വർഷത്തെ ആറിനങ്ങളിലെ ആകെ ചെലവ്‌ മൂന്നു കോടിയോളം വരും. ഇത്‌ പരിഗണിച്ചാണ്‌ ബജറ്റിൽ വാർഷിക ചെലവായി 30 ലക്ഷം രൂപ വകയിരുത്തുന്നത്‌. ഇതിൽ കൂടുതൽ വരുന്ന തുക അധിക വകയിരുത്തലായോ, പുനക്രമീകരണം വഴിയോ ലഭ്യമാക്കുകയാണ്‌ പതിവെന്നാണ്‌ പറയുന്നത്‌. 

Tags:    
News Summary - The Governor has demanded a huge increase in expenditure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.