കൊച്ചി: കേരള, എം. ജി സർവകലാശാലകളിൽ അധ്യാപകരില്ലാത്തതാണു യഥാർഥ ആശങ്കയെന്നും അക്രഡിറ്റേഷനല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റേറ്റിങ് ഒപ്പിക്കാൻ സർവകലാശാലകൾക്ക് കഴിയും. അത് പൊതു മാനദണ്ഡമായി കണക്കാക്കാനാകില്ലെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് ഗവർണർ പറഞ്ഞു.
കേന്ദ്ര റാങ്കിങ്ങ് ആണെന്ന് ശ്രദ്ധയിൽപെടുത്തിയപ്പോൾ കേന്ദ്രസർക്കാർ നേരിട്ട് ഒരു അക്രഡിറ്റേഷനും നൽകുന്നില്ലെന്നായിരുന്നു ചാൻസലർ കൂടിയായ ഗവർണറുടെ വാദം. എൻ.ഐ.ആർ.എഫ്, നാക് തുടങ്ങിയവ കേന്ദ്ര അക്രഡിറ്റേഷനാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ഗവർണർ പ്രതികരിച്ചില്ല..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.