കോവിഷീൽഡിന്​ 84 ദിവസത്തെ ഇടവേള എന്തിനെന്ന്​ ഹൈകോടതി

കൊച്ചി: കോവിഷീൽഡ്​ വാക്​സിന്​ 84 ദിവസത്തെ ഇടവേള എന്തിനെന്ന ചോദ്യവുമായി ഹൈകോടതി. വാക്സിന്‍റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടാണോ അതോ ലഭ്യതയുമായി ബന്ധപ്പെട്ടാണോ ഇത്രയും ദിവസത്തെ ഇടവേളയെന്നും കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച്​ കേന്ദ്രസർക്കാറിനോട്​ നിലപാട്​ അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്​.

തൊഴിലാളികൾക്ക്​ വാക്​​സിൻ നൽകുന്നതുമായി ബന്ധപ്പെട്ട്​ കിറ്റക്​സ്​ സമർപ്പിച്ച ഹരജി പരിഗണിക്കു​േമ്പാഴായിരുന്നു ഹൈകോടതി പരാമർശം. 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ്​ വാക്​സിനെടുക്കാൻ അനുവദിക്കുന്നില്ലെന്ന്​ കാണിച്ചാണ്​ കിറ്റക്​സ്​ ഹൈകോടതിയിൽ ഹരജി നൽകിയത്​.

വാക്​സിൻ നൽകാൻ ആരോഗ്യവകുപ്പിന്​ നിർദേശം നൽകണമെന്നും കിറ്റക്​സ്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാക്​സിൻ കുത്തിവെപ്പ്​ സംബന്ധിച്ച മാർഗ നിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്​ പുറപ്പെടുവിക്കുന്നതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട്​ സംസ്ഥാന സർക്കാർ നിലപാട്​. 

Tags:    
News Summary - The High Court asked why the 84-day break was given to Covishield

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.