കാപ്പ തടങ്കലിലുള്ള പൂമ്പാറ്റ സിനിയെ മോചിപ്പിക്കാൻ ഉത്തരവിട്ട്​ ഹൈകോടതി

കൊച്ചി: കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയ സ്ത്രീയെ മോചിപ്പിക്കാൻ ഹൈകോടതി ഉത്തരവ്​. നിരവധി തട്ടിപ്പുകേസുകളിലെ പ്രതി പള്ളുരുത്തി സ്വദേശിനി പൂമ്പാറ്റ സിനിയെന്ന ശ്രീജയെയാണ്​​ (48) ആറു മാസത്തെ കരുതൽ തടങ്കൽ പൂർത്തിയാകാൻ ഒരു മാസം ശേഷിക്കെ മോചിപ്പിക്കാൻ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ഉത്തരവിട്ടത്.

ജൂണിൽ തൃശൂർ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ഇവരെ കരുതൽ തടവിലാക്കാൻ ജില്ല കലക്ടർ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ സിനി നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. മകൾ പൂർണ ഗർഭിണിയാണെന്നും പ്രസവ ശുശ്രൂഷക്ക്​ വേറെയാരുമില്ലെന്നുമായിരുന്നു സിനിയുടെ വാദം.

ഇവർക്കെതിരെ 19ലേറെ തട്ടിപ്പുകേസുകളുണ്ടെന്നും കരുതൽ തടങ്കലിലാക്കിയ ഉത്തരവിൽ അപാകതയില്ലെന്നും കോടതി വിലയിരുത്തി. അതേസമയം, സിനിയുടെ വാദം കണക്കിലെടുത്ത കരുതൽ തടങ്കൽ ഒഴിവാക്കി ഉത്തരവിടുകയായിരുന്നു.

Tags:    
News Summary - The High Court has ordered the release of Poombatta Sini in Kaapa detention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.