കൊച്ചി: ഹൈകോടതിയിൽ അപ്പീൽ നിലനിൽക്കെ, വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച് കൊലക്കേസിലെ തൊണ്ടിമുതലുകൾ നശിപ്പിക്കുന്നെന്ന പരാതിയിൽ ഹൈകോടതി ജില്ല ജഡ്‌ജിയുടെ റിപ്പോർട്ട് തേടി. കൊല്ലം മൈലക്കാട് ജോസ് സഹായൻ വധക്കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ ഭാര്യ ലിസി നൽകിയ അപ്പീലാണ് ഹൈകോടതിയിലുള്ളത്.
കേസിലെ തൊണ്ടിമുതലുകൾ നശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യാൻ കൊല്ലം ജില്ല അഡീഷനൽ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. അപ്പീൽ നിലവിലുള്ള സാഹചര്യത്തിൽ തൊണ്ടിമുതലുകൾ നശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ലിസി നൽകിയ ഉപ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് റിപ്പോർട്ട് തേടിയത്. തൊണ്ടിസാധനങ്ങൾ നശിപ്പിക്കാനുള്ള വിചാരണേക്കാടതിയുടെ നിർദേശം സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തു.
തൊണ്ടിസാധനങ്ങൾ അപ്പീൽ കാലാവധിയായ 60 ദിവസം വരെ സൂക്ഷിക്കണമെന്നാണ് നിയമം. വിധി വന്ന് 25 ദിവസത്തിനുള്ളിൽ അപ്പീൽ നൽകിയെങ്കിലും തൊണ്ടിമുതൽ നശിപ്പിക്കുന്നെന്നാണ് ഉപഹരജിയിലെ ആരോപണം. ഇവ നശിപ്പിച്ചോയെന്നും നശിപ്പിച്ചെങ്കിൽ എന്നാണെന്നും വ്യക്തമാക്കി ജില്ല ജഡ്ജിയിൽനിന്ന് റിപ്പോർട്ട് തേടാനാണ് രജിസ്ട്രിക്ക് സിംഗിൾ ബെഞ്ചിന്‍റെ നിർദേശം.
2009 ജൂലൈ 25നാണ് ജോസ് സഹായൻ കൊല്ലപ്പെട്ടത്. കേസിലെ 10 പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.