ഡീൻ കുര്യാക്കോസ് എം.പി

പരിക്കേറ്റയാളെ എം.പിയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു

തൊടുപുഴ: കാറപകടത്തിൽ പരിക്കേറ്റയാളെ എം.പിയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. കമ്പകക്കാനത്തിനും കള്ളിപ്പാറയ്ക്കു മിടയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. ആനക്കുഴി സ്വദേശി റെജിക്കാണ് പരുക്കേറ്റത്. വണ്ണപ്പുറത്തുനിന്ന് വെണ്മണിയിലേക്ക് പോയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് താഴേക്ക് മറിയുകയായിരുന്നു.

യാത്രക്കാരൻ ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. ഈ സമയം കഞ്ഞിക്കുഴിയിൽനിന്ന് തൊടുപുഴക്ക് വരികയായിരുന്ന ഡീൻ കുര്യാക്കോസ് എം.പിയുടെ വാഹനത്തിൽ റെജിയെ വണ്ണപ്പുറത്ത് എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Tags:    
News Summary - The injured person was taken to the hospital in MP's vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.