ഇരുമ്പുകമ്പി വൈദ്യുതി ലൈനിൽ തട്ടി; രണ്ടു പേർക്ക് പൊള്ളലേറ്റു, ഒരാളുടെ നില അതിഗുരുതരം

കോഴഞ്ചേരി: തടിയൂർ കോളഭാഗത്ത് റൂഫിങ്​ ജോലിക്കിടെ ഇരുമ്പ്​ കമ്പി വൈദ്യുതിലൈനിൽ തട്ടിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പൊള്ളലേറ്റു.

ഓതറ സ്വദേശി ഗോപേഷ് (45), തടിയൂർ കൈപ്പുഴശ്ശേരി ഷിജു (35) എന്നിവർക്കാണ് പൊള്ളലേറ്റത്. ഗോപേഷിന്‍റെ നില അതിഗുരുതരമാണ്.

ബുധനാഴ്ച വൈകീട്ട്​ അഞ്ചിനാണ് അപകടം. ഇരുവരെയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - The iron ore hit the power line; Two people were injured, one in critical condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.