നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുസ്‍ലിം ലീഗ് എം.എൽ.എമാരുടെ നിർണായക യോഗം മലപ്പുറത്ത് ചേർന്നു. ആദ്യമായാണ് എം.എൽ.എമാരുടെ പ്രത്യേക യോഗം ലീഗ് വിളിച്ചുചേർക്കുന്നത്. മുസ്‍ലിം ലീഗിന് ലീഗിന്റേതായ അഭിപ്രായമുണ്ടെന്ന് യോഗത്തിനു ശേഷം മുതിർന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
നിർണായക ഘട്ടങ്ങളിൽ ഇത്തരം യോഗങ്ങൾ ചേരാറുണ്ടെന്നായിരുന്നു യോഗത്തിന് മുമ്പ് ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ വിശദീകരണം. ഗവർണർ വിഷയത്തിൽ ലീഗിന് നിലപാടുണ്ടെന്നും യോഗത്തിലെ തീരുമാനം യു.ഡി.എഫിനെ അറിയിക്കുമെന്നും പി.എം.എ സലാം പറഞ്ഞു. ഗവർണർക്കെതിരായി സർക്കാർ കൊണ്ടുവരുന്ന ബിൽ എതിർക്കുമെന്ന കോൺഗ്രസ് നിലപാടിൽ ലീഗ് അതൃപ്തി പരസ്യമാക്കിയതാണെന്ന് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നിയമസഭാ സമ്മേളനം തിങ്കളാഴ്ച ചേരാനിരിക്കെയാണ് മുസ്‍ലിം ലീഗ് എം.എൽ.എമാരുടെ യോഗം വിളിച്ചത്. അതേസമയം, ലീഗിന് അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് കെ. മുരളീധരൻ എം. പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.