കോഴിക്കോട്: മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് കടയിൽ തീപിടിത്തം. മലാപ്പറമ്പ് മെജസ്റ്റിക് ബിൽഡിങ്ങിലെ എസ്.ആർ മൊബെൽസ് ആന്റ് ആക്സസറീസ് എന്ന കടയിലാണ് തീപിടിച്ചത്. റിപ്പയറിങിനായി സൂക്ഷിച്ച മൊബൈൽ ഫോണുകളും സംഗീത ഉപകരണങ്ങളുമടക്കം കത്തിനശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വ്യാഴാഴ്ച രാത്രി 7.45ഓടെ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ വെള്ളിമാടുകുന്ന് അഗ്നിരക്ഷസേനയെ അറിയിക്കുകയായിരുന്നു. പൂട്ട് പൊളിച്ച് അകത്തുകടന്ന അഗ്നിരക്ഷസേന തീകെടുത്തുകയായിരുന്നു. ഉടമയായ സിവിൽസ്റ്റേഷൻ സ്വദേശി ബവീഷ് ഏഴുമണിയോടെ കട പൂട്ടി പോയിരുന്നു.
വൈദ്യുതി ഷോർട്ട് സർക്യുട്ടല്ല അപകടകാരണമെന്നും ബാറ്ററി പൊട്ടിത്തെറിച്ചതാണെന്നും അഗ്നിരക്ഷസേന അധികൃതർ പറഞ്ഞു. അസി. സ്റ്റേഷൻ മാസ്റ്റർ അബ്ദുൽ ഫൈസി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.