കുരുന്നുകളെ അമ്മ ചട്ടുകം പഴുപ്പിച്ച്​ പൊള്ളിച്ചു

കുരുന്നുകളെ അമ്മ ചട്ടുകം പഴുപ്പിച്ച്​ പൊള്ളിച്ചു

കി​ളി​മാ​നൂ​ർ: യു.​കെ.​ജി​യി​ലും ഒ​ന്നാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന ര​ണ്ട്​ പെ​ൺ​മ​ക്ക​ളെ മാ​താ​വ് ച​ട്ടു​കം പ​ഴു​പ്പി​ച്ച് പൊ​ള്ളി​ച്ച​താ​യി പ​രാ​തി. പി​താ​വെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് മ​നഃ​സാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കി​ളി​മാ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

കി​ളി​മാ​നൂ​ർ ഗ​വ. എ​ൽ.​പി.​എ​സി​ലെ ഒ​ന്നാം ക്ലാ​സി​ലും യു.​കെ.​ജി​യി​ലും പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. പൃ​ഷ്​​ട​ഭാ​ഗ​ത്താ​ണ് ഇ​രു​വ​ർ​ക്കും പൊ​ള്ള​ലേ​റ്റ​ത്. പൊ​ലീ​സാ​ണ്ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ത്.

കു​ട്ടി​ക​ളു​ടെ വി​കൃ​തി സ​ഹി​ക്കാ​ൻ വ​യ്യാ​താ​യ​തോ​ടെ​യാ​ണ് ച​ട്ടു​കം പ​ഴു​പ്പി​ച്ച്​ പൊ​ള്ളി​ച്ച​തെ​ന്നാ​ണ്​ അ​മ്മ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞ​ത്. കി​ളി​മാ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​ണ് ഇ​വ​ർ. കെ.​എ​സ്.​ഇ.​ബി​യി​ൽ ലൈ​ൻ​മാ​നാ​യി ജോ​ലി നോ​ക്കു​ന്ന പി​താ​വ് ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ലെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്.

Tags:    
News Summary - The mother burned the children with a shovel.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.