സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂൾ അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ പ്രക്രിയ നാളെ മുതല്‍ ആരംഭിക്കും

സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂൾ അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ പ്രക്രിയ നാളെ മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂൾ അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ പ്രക്രിയ നാളെ മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കൈറ്റിന്റെ സാങ്കേതിക നേതൃത്വത്തിലാണ് ആരംഭിക്കും. ഇതിനായി അധ്യാപരുടെ പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യാനും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ അത് വെരിഫൈ ചെയ്യാനും കൃത്യായ വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യാനും ഹയര്‍സെക്കന്ററി ട്രാന്‍സ്ഫര്‍ പോര്‍ട്ടലില്‍ ഈ വര്‍ഷം പുതിയ സംവിധാനം ഏര്‍പ്പെടുത്തി.

പ്രിന്‍സിപ്പല്‍മാര്‍ വളരെ കൃത്യമായി പരിശോധിച്ച് വേണം വിവരങ്ങള്‍ നല്‍കേണ്ടത്. എങ്കില്‍ മാത്രമേ ജനറല്‍ ട്രാന്‍സ്ഫര്‍ പ്രക്രിയ ജൂണ്‍ ഒന്നിന് മുന്‍പ് പൂര്‍ത്തീകരിക്കാന്‍ കഴിയൂ. നാളെത്തന്നെ ഇതിനുള്ള സർക്കുലർ ഡി.ജി.ഇ പുറപ്പെടുവിക്കും.

തെറ്റായ വിവരങ്ങള്‍ നല്‍കുന്ന അധ്യാപകര്‍ക്കും അത് കൃത്യമായി പരിശോധിക്കാതെ കണ്‍ഫേം ചെയ്യുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. 2025 ജൂണ്‍ ഒന്നിന് മുന്‍പ് ജനറല്‍ ട്രാന്‍സ്ഫര്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

News Summary - The online transfer process for government higher secondary school teachers will begin tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.