ചോലക്കൽ കോയ

ചികിത്സക്കിടെ മരിച്ച പഞ്ചായത്ത്​ പ്രസിഡന്‍റും കോവിഡ്​ കണക്കിൽ നിന്ന്​ പുറത്ത്​

മക്കരപ്പറമ്പ് (മലപ്പുറം): കോവിഡ്​ തുടർ ചികിത്സക്കിടെ മരിച്ച മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ചോലക്കൽ കോയയെ (56) കോവിഡ്​ മരണകണക്കിൽ ഉൾപ്പെടുത്തിയില്ല. കാച്ചിനിക്കാട് സ്വദേശിയായ കോയ കഴിഞ്ഞ ജൂണിൽ കോവിഡ്​ അനുബന്ധ പ്രശ്​നങ്ങൾക്കുള്ള ചികിത്സക്കിടെയാണ്​ മരിച്ചത്​. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോയയുടെ മരണം കോവിഡ്​ ബാധിച്ചാണെന്നും കോവിഡ്​ മരണകണക്കിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്​ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്​. 

ലഹരി നിർമാർജന സമിതി ഭാരവാഹി, മങ്കട മുസ്​ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ്​, പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ വൈസ് പ്രസിഡന്‍റ്​ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു കോയ. കാച്ചിനിക്കാട് മഹല്ല് മുൻ സെക്രട്ടറിയാണ്​.

Tags:    
News Summary - The panchayat president, who died during treatment, is also out of covid's account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.