കോഴിക്കോട്: പാത അറ്റകുറ്റപ്പണിയിൽ ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നതോടെ ദുരിതത്തിൽ വലഞ്ഞ് യാത്രക്കാർ. ട്രെയിനിലെ തിരക്ക് യാത്രക്കാർ തമ്മിലുള്ള അസ്വാരസ്യത്തിലേക്കും അപായച്ചങ്ങല വലിച്ച് യാത്രക്കാരെ ഇറക്കി വിടുന്നതിലേക്കും സ്ഥിതിഗതികളെത്തി. ശനിയാഴ്ച വൈകീട്ട് മംഗള എക്സ്പ്രസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ഉടനെയാണ് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചത്.
തിരക്കു കാരണം എസ് ഫോർ കോച്ചിൽ കയറിയ അൺ റിസർവ്ഡ് യാത്രക്കാരും റിസർവ്ഡ് യാത്രക്കാരും തമ്മിൽ തർക്കമുണ്ടാവുകയും ഇവരെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരിൽ ആരോ ചങ്ങല വലിക്കുകയായിരുന്നു. സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുത്ത് രണ്ടാം ഗേറ്റ് എത്തിയപ്പോഴേക്കും അപായച്ചങ്ങല വലിച്ചിരുന്നു. 15 മിനിറ്റോളം പിടിച്ചിട്ട ശേഷമാണ് ഇവിടെ നിന്നു ട്രെയിൻ പുറപ്പെട്ടത്.
റെയിൽ ക്രോസിങ്ങിൽ ട്രെയിൻ നിർത്തിയിട്ടതോടെ ഇരു ഭാഗത്തേക്കുമുള്ള റോഡ് ഗതാഗതവും തടസ്സപ്പെട്ടു. കോയമ്പത്തൂർ -കണ്ണൂർ ട്രെയിൻ സർവീസ് റദ്ദാവുകയും മംഗള വൈകിയെത്തുകയും ചെയ്തതോടെ കോഴിക്കോട് റെയിൽ സ്റ്റേഷനിൽ അഭൂതപൂർവമായ തിരക്കായിരുന്നു. ഇതു കാരണം റിസർവ് ചെയ്യാത്ത യാത്രക്കാർ റിസർവ് കംപാർട്ട്മെന്റിൽ കയറിപ്പറ്റി.
ജനറൽ കോച്ചിൽ കയറിപ്പറ്റാൻ കഴിയാത്ത വിധം തിരക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.