ഗിനിയയിൽ തടവിലായിരുന്നു കപ്പലിലെ നാവികരുടെ ഫോണുകൾ പിടിച്ചെടുത്തു

കൊച്ചി: ഇക്വറ്റോറിയൽ ഗിനിയിൽ തടവിലായിരുന്നു 26 ഇന്ത്യക്കാർ അടങ്ങുന്ന കപ്പൽ നൈജീരിയയിൽ എത്തിയതിന് പിന്നാലെ നാവികരുടെ ഫോൺ പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണ് ഫോൺ പിടിച്ചെടുത്തതെന്നാണ് നൈജീരിയൻ സേന വിശദീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കപ്പൽ നൈജീരിയൻ തീരത്ത്‌ നങ്കൂരമിട്ടു. എന്നാൽ, കപ്പൽ നങ്കൂരമിട്ട​ത് എവിടെയാണെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് നാവികർ അറിയിക്കുന്നത്.

അതേസമയം, 26 പേർക്കും കപ്പലിലെ തങ്ങളുടെ കാബിനുകളിലേക്ക് പോകാൻ സുരക്ഷ ഭടൻമാർ അനുതി നൽകിയതായി എറണാകുളം മുളവുകാട്‌ സ്വദേശി മിൽട്ടൺ ഡിക്കോത്തയുടെ ഭാര്യക്ക് ലഭിച്ച ശബ്‌ദസന്ദേശത്തിലൂടെ വിവരം ലഭിച്ചിരുന്നു. നാലും അഞ്ചും പേരടങ്ങുന്ന ചെറു സംഘങ്ങളാക്കിയാണ്‌ ഇവരെ കപ്പലിൽ നാവികസേന തോക്ക്‌ ചൂണ്ടി നിർത്തിയിരുന്നത്‌. എന്നാൽ, തങ്ങളുടെ ദൗത്യം പൂർത്തിയായെന്ന്‌ പറഞ്ഞാണ്‌ നാവികസേന ഇവരെ കാബിനുകളിലേക്ക് പോകാൻ അനുവദിച്ചത്‌.

അതേസമയം, നാവിക​രെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. സംഘത്തിലെ ചീഫ് ഓഫിസർ സനു ജോസിന്‍റെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - The phones of the sailors on board the ship were seized in Guinea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.