തകരാർ പരിഹരിച്ചു; സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം സാധാരണ നിലയിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഇ-ഓഫിസ് സംവിധാനം തകരാറിലായതോടെ മുടങ്ങിയ ഫയൽ നീക്കം സാധാരണ നിലയിലായി. ഇതോടെ 44 വകുപ്പുകളിലെ 800ഓളം സെക്ഷനുകളിലെ ഫയൽ നീക്കം പുനരാരാംഭിച്ചു. ദിവസേന 16,000ത്തിലധികം ഫയലുകളാണ് ഇ-ഓഫിസിലൂടെ കടന്നുപോകുന്നത്.

സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് മുതൽ വകുപ്പു ചുമതലയുള്ള സെക്രട്ടറിമാർ വരെയുള്ളവർക്ക് ഫയൽ പരിശോധിക്കാൻ കഴിയാതെവന്നത് പ്രതിസന്ധിയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ തകരാർ പരിഹരിക്കുമെന്ന് എൻ.ഐ.സി ആദ്യം അറിയിച്ചെങ്കിലും നടന്നില്ല.

തുടർന്ന് ഐ.ടി സെക്രട്ടറി എൻ.ഐ.സി പ്രതിനിധികളെയടക്കം വിളിച്ച് യോഗം ചേർന്നു. പിന്നാലെ തകരാർ പരിഹരിക്കാനുള്ള നടപടി ഊർജിതമാക്കി പൂർവസ്ഥിതിയിലേക്ക് എത്തിക്കുകയുമായിരുന്നു.

Tags:    
News Summary - The problem is resolved; File transfer in Secretariat as normal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.