തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 64.35 ശതമാനം

തിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽെക്ക തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 64.35 ശതമാനം. മാർച്ച് 11 വരെ കൂടുതൽ പദ്ധതി ചെലവ് ആലപ്പുഴയിലും (67.87 ശതമാനം) കുറവ് ഇടുക്കി (56.66 ശതമാനം) ജില്ലയിലുമാണ്.

ഗ്രാമപഞ്ചായത്തുകളാണ് ഏറ്റവും കൂടുതൽ പദ്ധതി ചെലവ് കൈവരിച്ചത്; 66.67 ശതമാനം. ബ്ലോക്ക് പഞ്ചായത്തുകൾ (62.82 ശതമാനം), ജില്ല പഞ്ചായത്തുകൾ (49.02 ശതമാനം), മുനിസിപ്പാലിറ്റി (57.92 ശതമാനം) കോർപറേഷൻ (57.92 ശതമാനം) എന്നിങ്ങനെയാണ് വിനിയോഗം.

പത്ത് ഗ്രാമപഞ്ചായത്തുകൾക്ക് 50 ശതമാനം പോലും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. 19.54 ശതമാനം ചെലവഴിച്ച നെല്ലിയാമ്പതിയാണ് ഏറ്റവും പിന്നിൽ. ഇടമലക്കുടി (24.44 ശതമാനം), കുട്ടമ്പുഴ (25.35 ശതമാനം), ഷോളയൂർ (38.44 ശതമാനം), കുമ്പള (38.74ശതമാനം), ആതിരപ്പിള്ളി (38.84 ശതമാനം), പാറക്കടവ് (39.06ശതമാനം), മുതുകുളം (40.37 ശതമാനം), പുതൂർ (40.48 ശതമാനം), മഞ്ചേശ്വരം (40.81ശതമാനം) എന്നിവയാണ് തൊട്ടടുത്ത്.

കോർപറേഷനുകളിൽ മുന്നിൽ കൊച്ചിയും (68.20 ശതമാനം) പിന്നിൽ തൃശൂരും (51.61 ശതമാനം) ആണ്. കോഴിക്കോട് (52.33 ശതമാനം), തിരുവനന്തപുരം (54.16ശതമാനം), കൊല്ലം (62.45 ശതമാനം), കണ്ണൂർ (63.84 ശതമാനം) എന്നിങ്ങനെയാണ് മറ്റ് കോർപറേഷനുകളിലെ വിവരം. തദ്ദേശസ്ഥാപനങ്ങളിൽ ഏറ്റവും അധികം ബില്ലുകൾ പാസാകാതെ ഉള്ളത് മുനിസിപ്പാലിറ്റികളിലാണ്; 78.29 കോടി. 76.133 കോടിയുടെ ബില്ലുമായി ഗ്രാമപഞ്ചായത്തുകളും 15.87 കോടിയുമായി ജില്ല പഞ്ചായത്തുകളും പിന്നിലുണ്ട്. കോർപറേഷനുകൾക്ക് 10.92 കോടിയുടെ ബിൽ പാസാകാനുണ്ട്.

മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞ പദ്ധതി നീലേശ്വരത്താണ്; 35.51 ശതമാനം. പാനൂർ (35.82), മണ്ണാർക്കാട് (37.47), മലപ്പുറം (37.70 ) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 40 ശതമാനം പോലും പദ്ധതി ചെലവ് കൈവരിക്കാത്ത ഏക ജില്ല പഞ്ചായത്ത് ഇടുക്കിയാണ്- 33.44 ശതമാനം. തിരുവനന്തപുരം (51.72), കോഴിക്കോട് (44.73), കണ്ണൂർ (54.52), മലപ്പുറം (47.58) എന്നിങ്ങനെയാണ് കണക്ക്. രണ്ട് ഗ്രാമപഞ്ചായത്തുകൾ 100 ശതമാനത്തിലധികം നേട്ടം കൈവരിച്ചു. ആലപ്പുഴ ജില്ലയിലെ നെടുമുടിയും പത്തനംതിട്ടയിലെ കോട്ടാങ്ങലും. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് (99.43 ശതമാനം), കോഴിക്കോട് ജില്ലയിലെ കൂതാളി (99.43 ശതമാനം) എന്നിവ തൊട്ടുപിന്നിലുണ്ട്. 

Tags:    
News Summary - The project cost of local bodies is 64.35 per cent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.