അടിമാലി : വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതിനാൽ കല്ലാർകുട്ടി, ലാേവർ പെരിയാർ അണക്കെട്ടുകൾ തുറന്നു . ബുധനാഴ്ച രാവിലെ 7 നാണ് കല്ലാർകുട്ടി അണക്കെട്ട് തുറന്നത്. ഡാമിന്റെ 2 ഷട്ടറുകൾ ആണ് തുറന്നത്. മഴ ശക്തതമായി തുടർന്നാൽ എല്ലാ ഷട്ടറുകളും തുറന്നു വിടും. ഈ വർഷം ആദ്യമായിട്ടാണ് കല്ലാർകുട്ടി ഡാം തുറക്കുന്നത്.
മുതിര പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പെരിയാറിന്റെ ഭാഗമായ ലാേവർ പെരിയാർ അണക്കെട്ട് രാവിലെ 7.30 മണിക്കാണ് തുറന്നത്. ഇവിടെയും രണ്ട് ഷട്ടറുകളാണ് തുന്നത്. ഇതാേടെ പെരിയാറിന്റെ തീരങ്ങളിൽ വെളളം ഉയരാൻ സാദ്ധ്യതയുളളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്തതാേടെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ, നേര്യമംഗലം, കരിമണൽ, മാട്ടുപ്പെട്ടി വെെദ്യുതി നിലയങ്ങളിൽ ഉല്പാദനം വർദ്ധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.