തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ വീഡിയോ ചിത്രീകരണം വിലക്കിയുള്ള ആഭ്യന്തരവകുപ്പ് ഉത്തരവിന് പിന്നിൽ ശുചിമുറിയിലെ പൊട്ടിയ ക്ലോസറ്റിന്റെ ചിത്രം പുറത്ത് വന്നത്. സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനുള്ളില്‍ സിനിമ, സീരിയല്‍, ഡോക്യുമെന്ററി അടക്കമുള്ളവ ചിത്രീകരിക്കുന്നത് വിലക്കി 2022 ജൂണില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇതിനിടെ സെക്രട്ടേറിയറ്റിലെ വീഡിയോ ചിത്രീകരണവും വിവാദങ്ങളും ആവർത്തിക്കുന്ന സംഭവങ്ങൾ പതിവായതോടെയാണ് സർക്കാർ വീണ്ടും പുതിയ ഉത്തരവുമായി രംഗത്തിറങ്ങിയത്. നിലവിലെ ഉത്തരവ് ലംഘിക്കപ്പെടുന്നുവെന്ന് അംഗീകരിക്കുന്നതാണ് പുതിയ ഉത്തരവ്.
ഭരണ സിരാകേന്ദ്രത്തിലെ സിനിമ ചിത്രീകരണത്തിനിടെ നടന്ന ലൈംഗികാതിക്രമണം സംബന്ധിച്ച പൊലീസ് കേസ്, യൂ ട്യൂബ് േവ്ലാഗറുടെ വീഡിയോ തുടങ്ങിയ വിവാദങ്ങൾക്ക് പിന്നാലെയാണ് സെക്രട്ടേറിയറ്റിനുള്ളിലെ ആഘോഷ പരിപാടിയുടെ വീഡിയോ പുറത്തുവന്നത്. തുടർന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം ചീഫ് സെക്യൂരിറ്റി ഓഫിസർ നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാറിന് മുന്നിലുണ്ടായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ശുചിമുറിയില്‍ കയറിയ ജീവനക്കാരിക്ക് ക്ലോസറ്റ് തകര്‍ന്നു ഗുരുതര പരിക്കേറ്റത്.
സംഭവം പുറത്തു വന്നതിനു പിന്നാലെ സുരക്ഷാ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി കഴിഞ്ഞ 20ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.
അതേസമയം, സെക്രട്ടേറിയറ്റിലെ നിർമ്മാണ പ്രവർത്തനങ്ങളിലും അറ്റകുറ്റപ്പണികളിലും ഗുണനിലവാരമുള്ള ഉപകരണങ്ങൾ ഉപയോഗിക്കാത്തത് ജീവനക്കാരുടെ ജീവന് തന്നെ ഭീഷണിയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സി.പി.എമ്മുമായി ബന്ധമുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രധാനമായും സെക്രട്ടേറിയറ്റിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്.
നവീകരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന ഉപകരണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചും ആക്ഷേപമുണ്ട്. അറ്റകുറ്റപ്പണി നടത്തുന്നതിലെ സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ കഴിഞ്ഞ ദിവസം പ്രതിഷേിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.