എൻ.പി. ഓര്‍മ പുസ്തകം ‘കരുതലിന്റെ സ്നേഹക്കുടയുമായി’ പ്രകാശനം വെള്ളിയാഴ്ച

എളേറ്റിൽ: ജീവകാരുണ്യ പ്രവർത്തകനും നരിക്കുനി ഗ്രാമപഞ്ചായത്ത്-ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്ന എൻ.പി. മുഹമ്മദിന്റെ ഓർമ്മപുസ്തകം ‘കരുതലിന്റെ സ്നേഹക്കുടയുമായി’ വെള്ളിയാഴ്ച എളേറ്റിൽ വാദിഹുസ്ന സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന എൻ.പി അനുസ്മരണ സമ്മേളനത്തിൽ പ്രകാശനം ചെയ്യും.

ഡോ. കെ.ടി. ജലീൽ എം.എൽ.എ സാഹിത്യകാരൻ പി.കെ. പാറക്കടവിന് നൽകിയാണ് പ്രകാശനം നിർവഹിക്കുക. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സാജിദത്ത്, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ സംബന്ധിക്കും.

Tags:    
News Summary - The release of the memory book tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.