പരാജയ കാരണം യു.ഡി.എഫിന്‍റെ സംഘടന ദൗര്‍ബല്യം; മുന്നണിമാറ്റം ഉചിതമായ സമയത്തെന്ന് ആർ.എസ്.പി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്​ തോൽവിയുടെ പേരിൽ മുന്നണി മാറില്ലെന്നും ഉചിതമായ സമയത്ത്​ ഉചിത തീരുമാനം കൈക്കൊള്ളുമെന്നും ആർ.എസ്​.പി. തെരഞ്ഞെടുപ്പ്​ പരാജയ കാരണം യു.ഡി.എഫി​െൻറ സംഘടനാദൗർബല്യമാ​െണന്ന്​ കുറ്റപ്പെടുത്തിയ ആർ.എസ്​.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പാർട്ടിയിൽ പൊട്ടിത്തെറിയില്ലെന്നും സെക്ര​േട്ടറിയറ്റ്​ യോഗത്തിന്​ ശേഷം വ്യക്തമാക്കി. മുന്നണിമാറ്റ കാര്യത്തിൽ കോൺഗ്രസി​െൻറ ഭാവിപ്രവർത്തനംകൂടി വിലയിരുത്തിയശേഷം തീരുമാനമെടുക്കാനാണ്​ ആർ.എസ്​.പിയുടെ നീക്കം.

മുന്നണിമാറ്റ ആവശ്യം ഉയർ​െന്നന്ന്​ എ.എ. അസീസ്​ സമ്മതിച്ചു. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും ഉണ്ടാകും. തെരഞ്ഞെടുപ്പ്​ പരാജയത്തി​െൻറ പേരിൽ മുന്നണിമാറ്റം ആലോചനയിലില്ല. ആഗസ്​റ്റിൽ കൊല്ലത്ത്​ സംസ്ഥാന നേതൃയോഗം ചേർന്ന്​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യും. ഷിബു ബേബിജോൺ യു.ഡി.എഫ്​ ഉന്നതാധികാര സമിതിയിൽനിന്ന്​ മാറിനിന്നത്​ വ്യക്തിപരമായ ആവശ്യം വന്നതുകൊണ്ടാണ്​. പാർട്ടിയിൽ അസ്വാരസ്യമെന്നത്​ തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിൽ മുന്നണി മാറുമോ എന്ന ചോദ്യത്തിന്​ ഏതെങ്കിലും രാഷ്​ട്രീയ പ്രസ്ഥാനത്തിന്​ അങ്ങനെ ഒരു തീരുമാനം പ്രഖ്യാപിക്കാൻ കഴിയുമോ എന്നായിരുന്നു​ ഷിബു ബേബിജോണി​െൻറ വാർത്തസമ്മേളനത്തിലെ മറുചോദ്യം. യു.ഡി.എഫിനൊപ്പം നിൽക്കാൻ ആർ.എസ്.പി നിലപാട്​ സ്വീകരിച്ചതിന്​ പാർട്ടിയെ പ്രേരിപ്പിച്ച ചില ഘടകങ്ങളുണ്ട്​. ആ ഘടകങ്ങൾ ഇപ്പോഴും അങ്ങനെതന്നെ നിൽക്കു​െന്നന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം തവണയും നിയമസഭയിൽ പ്രാതിനിധ്യമില്ലാത്തത്​ പ്രവർത്തകരെ നിരാശരാക്കിയെന്ന്​ എ.എ. അസീസ്​ പറഞ്ഞു. പാർട്ടി അടിത്തറ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായും മതമൗലികവാദികളുമായും സി.പി.എം തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയെന്ന്​ എൻ.കെ. പ്രേമച​ന്ദ്രൻ കുറ്റ​െപ്പടുത്തി. പാർട്ടിയെ ദുർബലപ്പെടുത്തുന്ന സമീപനം ത​െൻറ ഭാഗത്ത്​ നിന്നുണ്ടാകില്ലെന്ന്​ ഷിബു ബേബിജോണും വ്യക്തമാക്കി. 

Tags:    
News Summary - The RSP said the change of front was timely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.