താനൂർ: കശ്മീരിലെ കഠ്വയിലും കേരളത്തിലെ വാളയാറിലും കേൾക്കുന്നത് ഒരേ നിലവിളിയാണെന്നും കുരുന്നുബാലികമാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഏത് സർക്കാറായാലും ജനം തൂത്തെറിയണമെന്നും കഠ്വ കേസിലെ അഭിഭാഷക ദീപിക സിങ് രജാവത്. താനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസിെൻറ പ്രചാരണാർഥം യു.ഡി.വൈ.എഫ് സംഘടിപ്പിച്ച യുവജന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
കഠ്വയിലെ പിഞ്ചുബാലികയുടെ ദാരുണ മരണത്തെക്കുറിച്ച് കേട്ടപ്പോൾ അനുഭവിച്ച അതേ മാനസിക സംഘർഷമാണ് വാളയാറിലെ സഹോദരിമാരെക്കുറിച്ച് കേട്ടപ്പോഴും അനുഭവിച്ചത്. വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതിക്കായുള്ള പോരാട്ടത്തെ പിന്തുണക്കും.
പാലത്തായി പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ദുരനുഭവവും കേരളത്തെ നാണം കെടുത്തി. മുസ്ലിം യൂത്ത് ലീഗും താനുമായുള്ള ബന്ധം കഠ്വ കേസിെൻറ തുടക്കം മുതൽ ഉള്ളതാണ്. അത് തകർക്കാനാവില്ല. ആ കേസിെൻറ പേരിൽ വേട്ടയാടപ്പെട്ടപ്പോൾ കൂടെ നിന്നത് യൂത്ത് ലീഗാെണന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.